Advertisment

കടുത്ത സാമ്പത്തിക പ്രതിസന്ധി ; എയര്‍ ഇന്ത്യയെ വിൽപ്പനക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍ 

New Update

ഡല്‍ഹി : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ എയര്‍ ഇന്ത്യയെ വിൽപ്പനക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. നൂറ് ശതമാനം ഓഹരികളും വിൽക്കാനാണ് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. താൽപര്യമുള്ളവര്‍ സമ്മത പത്രം നൽകണം. മാര്‍ച്ച് 17 നാണ് അവസാന തീയതി.

Advertisment

publive-image

തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്ഥാപനം അടച്ച് പൂട്ടൽ നടപടികളിലേക്ക് വരെ എത്തിയ സ്ഥിതിയിലാണ് മുഴുവൻ ഓഹരികളും വിറ്റഴിക്കുകയെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്.

സ്വകാര്യ വത്കരണ നീക്കങ്ങൾ ശക്തമാകുന്നതിനിടെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisment