Advertisment

മോദിയുടെ രണ്ടാംവരവില്‍ അദാനി 'കുഴി തോണ്ടാന്‍' ഒരുങ്ങുന്നു ! ഛത്തീസ്ഗഢില്‍ 4190000 ഏക്കര്‍ നിബിഢ വനത്തില്‍ മരങ്ങള്‍ വെട്ടിത്തെളിച്ച് അദാനി ഗ്രൂപ്പ് ഖനനത്തിന് ഒരുക്കം തുടങ്ങി ? മരങ്ങളും വന്യജീവികളും ആദിവാസികളും തൂത്തെറിയപ്പെടും ! രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി നശീകരണം ?

author-image
കൈതയ്ക്കന്‍
New Update

publive-image

Advertisment

ബാംഗ്ലൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്രത്തില്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ മാത്രം കഴിയുമ്പോള്‍ രാജ്യത്തെ ഏറ്റവും ജൈവ സമ്പത്താര്‍ന്ന വനമേഖലയില്‍ നിന്നും നാലേകാല്‍ ലക്ഷത്തോളം ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ വെട്ടിനശിപ്പിച്ച് വനം കുഴിച്ചുള്ള ഖനനത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്.

പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്തായ അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനു ഛത്തീസ്ഗഢില്‍ നിബിഢ വനമേഖലയായ ഹസ്ദിയോ അരാന്ദിലെ പര്‍സയില്‍ 170,000 ഹെക്ടറാണ് കല്‍ക്കരി ഖനനം നടത്താനായി കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി നശീകരണത്തിനാണ് ഇവിടെ അദാനി ഗ്രൂപ്പ് ഒരുക്കം തുടങ്ങിയിരിക്കുന്നത്. ആന ഉള്‍പ്പെടെ ലക്ഷകണക്കിന് വന്യജീവികള്‍ ഇതോടെ അപ്രത്യക്ഷരാകും. ആയിരകണക്കിന് ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടും.

publive-image

മണ്ണും വൃക്ഷ ലതാദികളും നീക്കം ചെയ്ത ശേഷം മൈനിങ്

4190000 ഏക്കറോളം നിബിഡവനം വെട്ടി വെളുപ്പിച്ച് ‘ഓപ്പണ്‍ കാസ്റ്റ് മൈനിങ്’ (മണ്ണും വൃക്ഷ ലതാദികളും ഖനനപ്രദേശത്ത് നിന്ന് നീക്കം ചെയ്ത ശേഷം കുഴിച്ചെടുക്കുന്ന രീതി) നടത്താനാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

മധ്യഇന്ത്യയിലെ തന്നെ ഏറ്റവും ജൈവ സമ്പത്താര്‍ന്ന വനമേഖലയിലൊന്നാണിത്. ഹസ്ദിയോ അരാന്ദില്‍ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡിന്റെ (ആര്‍വിയുഎന്‍എല്‍) ഉടമസ്ഥതയിലുള്ള 30 കല്‍ക്കരി ബ്ലോക്കുകളില്‍ ഒന്നാണ് പര്‍സ.

publive-image

അദാനിക്കുവേണ്ടി നിയമങ്ങള്‍ കാറ്റില്‍ പറത്തി !

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കീഴിലുള്ള രാജസ്ഥാന്‍ കോളിയെറീസാണ് പര്‍സയില്‍ ഖനനം നടത്തുക. സ്റ്റേജ് വണ്‍ അനുമതിയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയത്. ഖനനത്തിന് നല്‍കുന്ന പ്രദേശത്ത് 841 ഹെക്ടര്‍ കൊടും വനമാണെന്ന് വിദഗ്ധസമിതിയുടെ (എക്‌സ്‌പേര്‍ട്ട് അപ്രെയ്‌സല്‍ കമ്മിറ്റി) മിനിട്‌സിലുണ്ട്.

വിദഗ്ധസമിതി മൂന്ന് തവണ പരിഗണിച്ച ശേഷമാണ് 2019 ഫെബ്രുവരി 21ന് പരിസ്ഥിതി മന്ത്രാലയം പര്‍സയില്‍ ഖനന അനുമതി നല്‍കിയത്. 2018 ഫെബ്രുവരി 15ന് ചേര്‍ന്ന യോഗത്തില്‍ വിദഗ്ധസമിതി ഛത്തീസ്ഗഢ് ആദിവാസി ക്ഷേമ വകുപ്പിന്റെ പ്രതികരണം ആരാഞ്ഞിരുന്നു.

ഖനന൦ ഗ്രാമസഭയുടെ അനുമതിയില്ലാതെ ?

ഖനനത്തിന് ഗ്രാമസഭയുടെ അനുമതിയുണ്ടോ, ഖനനം ആദിവാസി വിഭാഗങ്ങളിലുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങള്‍ എന്നിവയേക്കുറിച്ചാണ് സമിതി ആരാഞ്ഞത്. ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന പ്രദേശമായതിനാല്‍ സംസ്ഥാന വന്യജീവി വകുപ്പിന്റെ അഭിപ്രായവും ചോദിച്ചു.

2018 ജൂലൈ 24ന് സമിതി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. 2018 സെപ്റ്റംബറില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയെന്നാണ് ആര്‍വിയുഎന്‍എല്ലിന്റെ മിനിട്‌സ് രേഖയിലുള്ളത്. എന്നാല്‍ ഗ്രാമസഭാ അനുമതി ലഭിച്ചോ എന്നതിനേക്കുറിച്ച് യാതൊരു വിവരവും രേഖയില്‍ ഇല്ല. ഹാസ്ദിയോ അരാന്ദില്‍ കല്‍ക്കരി ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് തീര്‍ച്ചയാകാത്ത കേസുകളുണ്ടോ എന്നും സമിതി ചോദിച്ചിരുന്നു.

publive-image

കേസുകള്‍ പലവഴി ? നിയമം അദാനി വഴി !

പര്‍സയിലെ ഖനനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സുപ്രീം കോടതിയിലുള്ളത്. ഛത്തീസ്ഗഢില്‍ നിന്നുള്ള അഭിഭാഷകനായ സുദീപ് ശ്രീവാസ്തവ ആര്‍വിയുഎന്‍എല്ലിന്റെ ഖനി വ്യാപിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അദാനി എന്റര്‍പ്രൈസസുമായി ചേര്‍ന്നുള്ള ഖനനം അവസാനിപ്പിക്കണമെന്നും ശ്രീവാസ്തവ ഹര്‍ജി നല്‍കി.

ഛത്തീസ്ഗഢിലെ ചില വനപ്രദേശങ്ങളില്‍ ഖനനം നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട ആര്‍വിയുഎന്‍എല്‍ നല്‍കിയ ഹര്‍ജിയാണ് രണ്ടാമത്തേത്. തീര്‍പ്പാകാത്ത കേസുകള്‍ ചൂണ്ടിക്കാട്ടി ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ സമീപിച്ചു.

publive-image

എഎസ്ജി ഖനനത്തിന് അനുകൂല നിലപാട് എടുത്തതോടെ ഉപദേശക സമിതിയും തടസമില്ലെന്ന് അറിയിച്ചു. പര്‍സ ഖനനത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി സുപ്രീം കോടതിയിലേയും ഛത്തീസ്ഗഢ് ഹൈക്കോടതിയിലേയും കേസുകള്‍ക്ക് കീഴില്‍ വരുന്നതാണെന്ന് ഫെബ്രുവരി 21ലെ വിദഗ്ധ സമിതി (ഇഎസി) യോഗത്തിന്റെ മിനിട്‌സിലുണ്ട്.

മൂന്നാമതൊരു കക്ഷി (സാങ്കേതിക സ്ഥാപനമോ ഏജന്‍സിയോ) എല്ലാ മൂന്നുവര്‍ഷത്തിലും ഒരിക്കല്‍ പരിശോധന നടത്തണമെന്ന നിബന്ധനയുമുണ്ടായിരുന്നു. ഖനനവുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതികവും നിയമപരവുമായിട്ടുള്ള ഉത്കണ്ഠകള്‍ ചൂണ്ടിക്കാട്ടി ഛത്തീസ്ഗഢ് ബച്ചാവോ ആന്ദോളന്‍ ഇഎസിയെ സമീപിച്ചിരുന്നു.

publive-image

ഗ്രാമസഭാ രേഖകള്‍ അദാനിക്കായി കെട്ടിച്ചമച്ചത്

വടക്കന്‍ ഛത്തീസ്ഗഢ് സുര്‍ഗുജ ജില്ലയിലെ രണ്ട് ഗ്രാമങ്ങള്‍ ഖനനത്തെ തങ്ങള്‍ അനുകൂലിച്ചെന്നാരോപിക്കുന്ന ഗ്രാമസഭാ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതും സംഘടന ചൂണ്ടിക്കാണിച്ചു.

കിഴക്കന്‍ പര്‍സയിലും കേടെ ബസാവോയിലും ഖനനത്തിന് അനുമതി നല്‍കിയത് ഹസ്ദിയോ അരാന്ദ് മേഖലയുടെ ഉള്‍ഭാഗം തുറന്നുകൊടുക്കില്ലെന്ന ഉറപ്പിന്‍മേല്‍ ആയിരുന്നെന്നും പരിസ്ഥിതി പ്രവര്‍കര്‍ പറയുന്നു.

modi flop adani
Advertisment