Advertisment

ചൈനയില്‍ കോടതിയുടെ വിലക്ക് മറികടക്കാന്‍ പുതിയ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുമായി ആപ്പിള്‍

author-image
admin
Updated On
New Update

ബീജിംഗ്: ഐഫോണുകളുടെ വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് കോടതിയുടെ വിധി മറികടക്കാന്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്ഡേറ്റുമായി ആപ്പിള്‍. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ ടെന്‍ എന്നീ മോഡലുകളേയാണ് ചൈനീസ് കോടതിയുടെ വിധി ബാധിക്കുക.

Advertisment

publive-image

മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ പേറ്റന്റുകള്‍ ലംഘിച്ചു എന്ന കേസിലാണ് ചൈനീസ് കോടതി ഐഫോണ്‍ മോഡലുകളുടെ വില്‍പന നിര്‍ത്തിവെക്കണമെന്ന വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ വിധിയെ മറികടക്കാന്‍ ചൈനയ്ക്ക് വേണ്ടി മാത്രമായി ചെറിയൊരു സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഓഎസിന്റെ 12.1.2 അപ്ഡേറ്റിലാണ് പുതിയ മാറ്റമുണ്ടാവുക.

ആപ്പ് മാനേജുമായി ബന്ധപ്പെട്ടുള്ള ക്വാല്‍കോമിന്റെ പേറ്റന്റ് മറികടക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ പെട്ടെന്ന് ക്ലോസ് (force exit) ചെയ്യുമ്‌ബോഴുള്ള ആനിമേഷനില്‍ മാറ്റം വരുത്തുമെന്നാണ് മാക് റൂമേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്വാല്‍കോമും ആപ്പിളും തമ്മില്‍ നിയമപോരാട്ടങ്ങള്‍ നടന്നുവരുന്നുണ്ട്. ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കോടതി വിധിയ്ക്കെതിരെ ആപ്പിള്‍ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഇതിനോടകം കോടതികള്‍ നിഷേധിച്ച പേറ്റന്റ് അവകാശ വാദങ്ങള്‍ പറഞ്ഞ് ക്വാല്‍കോം വൃത്തികെട്ട കളി കളിക്കുകയാണെന്ന് ആപ്പിള്‍ പറയുന്നു.

Advertisment