Advertisment

പൗരത്വ നിയമ പ്രതിഷേധം; കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി പൊലീസിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കത്ത് നല്‍കി

New Update

ന്യൂഡല്‍ഹി: പൗരത്വ നിയമ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ നടന്ന ഡല്‍ഹിയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലി പൊലീസിന് കത്തെഴുതി.

Advertisment

publive-image

ഡല്‍ഹിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും അതിനുള്ള സമയവും സാഹചര്യവും നല്‍കണമെന്നുമാണ് കത്തിലൂടെ ആസാദ്‌ആ വശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ കത്തിന് ഡല്‍ഹി പൊലീസ് മറുപടി കൊടുത്തിട്ടില്ല.

പൗരത്വ നിയമ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ വടക്കു കിഴക്കന്‍ ദില്ലിയില്‍ വന്‍ കലാപത്തിനാണ് തുടക്കമിട്ടത്. സംഘര്‍ഷത്തില്‍ ഇതുവരെ നാലുപേര്‍ മരിച്ചു. ഡല്‍ഹിയിലെ സ്ഥിതിഗതികളില്‍ ആശങ്കയെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച്‌ ലെഫ്റ്റനന്‍റ് ഗവര്‍ണക്കും ആസാദ് കത്ത് നല്‍കി.

chandrasekhar letter
Advertisment