Advertisment

ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും; കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് റായ്പൂരില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

റായ്പൂര്‍: ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, അമ്പികര്‍പൂര്‍ എംഎല്‍എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇരുവരുമായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് റായ്പൂരില്‍ ചേരുന്നുണ്ട്. 90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ചത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചത്.

Advertisment

publive-image

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമായിരുന്നു.

മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും.

തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിക്കാനൊരുങ്ങുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കാര്‍ഷിക കടങ്ങളാണ് എത്രയും വേഗം എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അധികാരം ലഭിച്ചാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനം നല്‍കിയിരുന്നു

Advertisment