Advertisment

 ഇന്തോ-തിബറ്റന്‍ ബോര്‍ഡറില്‍ പൊലീസ്​ സേനാംഗങ്ങള്‍ക്കിടയില്‍ അവധിയെ ചൊല്ലി തര്‍ക്കം...തര്‍ക്കത്തിനൊടുവില്‍ വെടിവെയ്പ്പ്...സംഭവത്തില്‍ ആറ്​​ പേര്‍ കൊല്ലപ്പെട്ടു രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റു

New Update

നാരായണ്‍പുര്‍: ഛത്തീസ്​ഗഢില്‍ ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്​ സേനാംഗങ്ങള്‍ക്കിടയിലുണ്ടായ വെടിവെപ്പില്‍ ആറ്​​ പേര്‍ കൊല്ലപ്പെട്ടു രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റു. ​

Advertisment

publive-image

അവധി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്​ ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക്​ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഐ.ടി.ബി.പിയുടെ കദേനര്‍ ക്യാമ്ബില്‍ 45ാം ബറ്റാലിയനിലാണ്​ സംഘര്‍ഷമുണ്ടായത്​. സ​ഹപ്രവര്‍ത്തകര്‍ക്ക്​​ നേരെ വെടിയുതിര്‍ത്ത ജവാനും കൊല്ലപ്പെട്ടു. വെടിയേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റിയതായി നാരായണ്‍പുര്‍ പൊലീസ്​ സൂപ്രണ്ട്​ മോഹിത്​ ഗാര്‍ഗ്​ അറയിച്ചു.

shooting
Advertisment