Advertisment

പ്രവാസികളോടുള്ള കേരള സർക്കാരിന്റെ മനുഷ്യത്വരഹിത നിലപാടുകൾക്കെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

author-image
admin
New Update

ചാവക്കാട് :- കേരള സർക്കാർ പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്യരഹിതമായ നിലപാടുകൾക്കെതിരെ തൃശൂർ ജില്ലയിലെ മുഴുവൻ പഞ്ചായത്ത് തലങ്ങളിൽ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി കുടുംബങ്ങളെ സംഘടിപ്പിച്ചു പ്രതിഷേധകൂട്ടായ്മ നടത്തി .

Advertisment

ഗുരുവായൂർ മണ്ഡലത്തിൽ ഏങ്ങണ്ടിയൂർ,കടപ്പുറം,ഒരുമനിയൂർ,ചാവക്കാട്,ഗുരുവായൂർ,പുന്നയൂർ,പുന്നയൂർക്കുളം,വടക്കേക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ പ്രതിഷേധകൂട്ടായ്മ നടന്നത് .

publive-image

കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ പ്രവാസികളെ കേരളത്തിലേക്ക് വരാൻ അനുവദിക്കില്ല എന്ന മുഖ്യമന്ത്രിയുടെയും കേരള സർക്കാരിൻ്റെയും നിലപാട് കേരളത്തിനു വേണ്ടി ചോര നീരാക്കിയ പ്രവാസികളോടുള്ള വഞ്ചനയാണെന്ന് പ്രതിഷേധ സമരത്തിൽ സംസാരിച്ചവർ പറഞ്ഞു. രണ്ടര ലക്ഷം കോറൻ്റൈൻ തയ്യാറാക്കി എന്ന് പറഞ്ഞ് പ്രവാസികളെ സർക്കാർ പറ്റിച്ചു. 5000 രൂപ ധനസഹായം നൽകുമെന്ന് പറഞ്ഞ് ഒരു രൂപ പോലും നൽകിയില്ല എന്നും പ്രതിഷേധകൂട്ടായ്മ വിവിധ പ്രദേശങ്ങളിൽ ഉദ്ഘാടനം ചെയ്ത ലീഗ് ചൂണ്ടിക്കാട്ടി.

Advertisment