Advertisment

ഭൂട്ടാന്റെ 'സിജി7' ഇനി മഞ്ഞപ്പടയ്ക്കായി പന്ത് തട്ടും; ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍

New Update

publive-image

കൊച്ചി: ഭൂട്ടാന്‍ ഫുട്‌ബോള്‍ താരം ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍. എല്ലാ ഐഎസ്എല്‍ ടീമുകളും ഒരു എഎഫ്‌സി താരത്തെ സൈന്‍ ചെയ്യണം. ബ്ലാസ്റ്റേഴ്‌സിന്റെ എഎഫ്‌സി താരമായാണ് ഈ 25-കാരന്‍ ടീമിലെത്തിയത്. റൗണ്ട്ഗ്ലാസ് പഞ്ചാബ് ടീമില്‍ നിന്നാണ് ചെഞ്ചോ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. 'സിജി7', 'ഭൂട്ടാന്റെ റൊണാള്‍ഡോ' എന്നിങ്ങനെയുള്ള ഓമനപ്പേരുകളും ചെഞ്ചോയ്ക്ക് സ്വന്തം.

Chencho Gyeltshen
Advertisment