Advertisment

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേര്‍ക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് ഉടന്‍ ! രണ്ടു പേഴ്‌സണല്‍ സ്റ്റാംഫംഗങ്ങളെയും അടുത്തയാഴ്ച ചോദ്യം ചെയ്യും ? സംസ്ഥാനത്തെ ഐടി പദ്ധതികളില്‍ ഒഴികിയെത്തിയത് കോടികള്‍ ! ഉന്നതനായ നേതാവിന്റെ മകളുടെ കമ്പനി നിരീക്ഷണത്തില്‍ ? കമ്പനിയുടെ വളര്‍ച്ച അതിവേഗം ! ഉന്നതനായ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവും നീരീക്ഷണത്തില്‍ ! സ്വപ്‌നയുമായി സാമ്പത്തിക ഇടപാടുകളെന്നും സൂചന

New Update

publive-image

Advertisment

കൊച്ചി: സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം നീണ്ടാല്‍ അതു ഏറെ ബുദ്ധിമുട്ടിലാക്കുക മുഖ്യമന്ത്രിയെ തന്നെയാകും.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ ഓഫീസിലെ മറ്റു രണ്ടുപേര്‍ക്ക് കൂടി ഇഡിയുടെ കുരുക്കു മുറുകുകയാണ്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായ രണ്ടു പേരെ ചോദ്യം ചെയ്യലിനായി അടുത്ത ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വിളിച്ചു വരുത്തും.

തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ഹാജരാകാനാവശ്യപ്പെട്ടാകും രണ്ടു സ്റ്റാഫിനും നോട്ടീസ് നല്‍കുക. ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസിലെ തന്ത്രപ്രധാന തസ്തികകളില്‍ ഉള്ളവരാണ്.

എം ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ മൂന്നു പേര്‍ക്ക് കൂടി സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ അറിയാമായിരുന്നുവെന്നാണ് സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഇഡിക്ക് നല്‍കിയ മൊഴി. ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തിരുന്നു. മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പിഎസ് ആയ സിഎം രവീന്ദ്രനാണ്.

സിഎം രവീന്ദ്രനോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് എത്തിയില്ല. രവീന്ദ്രന്‍ ഹാജരാകാതിരുന്നതോടെ ശിവശങ്കറിനെ കസ്റ്റഡിയില്‍ കിട്ടിയിട്ടും പ്രയോജനമുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു രണ്ടുപേരെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. സ്വര്‍ണക്കടത്തിന് പുറമെ സംസ്ഥാനത്തെ ഐടി വകുപ്പുമായി ബന്ധപ്പെട്ട പല പദ്ധതികളിലും കോടികളുടെ അഴിമതി നടന്നതായി ഇഡിക്ക് വിവരം ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

ഐടി പദ്ധതികളുടെ കരാര്‍ ലഭിച്ചിരിക്കുന്ന പല കമ്പനികള്‍ക്കും സംസ്ഥാനത്തെ ഒരു ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകളുടെ കമ്പനിയുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌ന വഴി ചോര്‍ത്തി നല്‍കിയത് ഈ കമ്പനിക്കാണ്. ഇതുവഴി കോടികള്‍ കൈക്കൂലിയായി ലഭിച്ചുവന്നൊണ് ഇഡിക്ക് ലഭിച്ച വിവരം.

ഈ കമ്പനി ഉടമസ്ഥയുടെ സ്വത്തുവകകളെക്കുറിച്ചും കമ്പനിയുടെ ആസ്തിയെക്കുറിച്ചും ഇഡി ഇതിനോടകം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കമ്പനിയുടെ വേഗത്തിലുള്ള വളര്‍ച്ച തന്നെയാണ് ഇഡിക്ക് കൂടുതല്‍ സംശയത്തിനിട നല്‍കിയിട്ടുള്ളത്.

അതിനിടെ പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവുമായി അടുത്ത ബന്ധമുള്ള ഒരു വനിതക്കൂടി സ്വപ്‌ന സുരേഷിന്റെ സൗഹൃദ വലയത്തിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്‌നയുമായി ഇവര്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങള്‍ ഇഡി പരിശോധിക്കുന്നുണ്ട്.

pinarai vijayan
Advertisment