Advertisment

ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ മുദ്ര പതിപ്പിച്ചാല്‍ വയറ് സംബന്ധമായ അസുഖങ്ങള്‍ വരില്ല'; ഒരു വയസ് പ്രായമുളള കുഞ്ഞിന്റെ ശരീരത്തില്‍ ചട്ടുകം പഴുപ്പിച്ച് വെച്ചു, ഗുരുതരാവസ്ഥയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭുവനേശ്വര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ ചട്ടുകം പഴുപ്പിച്ച് വെച്ച ഒരു വയസ് പ്രായമുളള പിഞ്ചു കുഞ്ഞ് ഗുരുതരാവസ്ഥയില്‍. ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ മുദ്ര പതിപ്പിച്ചാല്‍ ഇനി വയറ് സംബന്ധമായ അസുഖങ്ങള്‍ വരില്ല എന്ന വിശ്വാസത്തിന്റെ പേരിലാണ് കുഞ്ഞിന് നേരെയുളള ക്രൂരത.

Advertisment

publive-image

ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ ടിക്കല്‍പാഡ ഗ്രാമത്തിലാണ് സംഭവം. വയറ് സംബന്ധമായ അസുഖത്തിന്റെ പേരില്‍  അമ്മാവനാണ് കുട്ടിയെ പൊളളിച്ചത്. സംഭവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടികളുടെ ചികിത്സയ്ക്ക് പാരമ്പര്യ വൈദ്യന്മാരെ കാണിക്കുന്നതാണ് ഗ്രാമത്തിന്റെ പതിവ്. കാലങ്ങളായി ഇതാണ് ശീലിച്ചുവരുന്നതെന്ന് കുഞ്ഞിന്റെ അച്ഛന്‍ പറയുന്നു. ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മോചിറാം മര്‍മു പറയുന്നു.

ടിക്കല്‍പാഡ ഗ്രാമത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ ഒന്നുമില്ല. ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ മുദ്ര പതിപ്പിച്ചാല്‍ ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് വയറ് സംബന്ധമായ അസുഖങ്ങള്‍ വരില്ല എന്നതാണ് നാട്ടുകാരുടെ വിശ്വാസമെന്നാണ് റിപ്പോര്‍ട്ടുകള്‍.

child attack
Advertisment