Advertisment

സാമ്പത്തിക ശക്തിയായി ചൈന കുതിക്കുന്നു; 2028ല്‍ അമേരിക്കയെ പിന്നിലാക്കും

New Update

ഡൽഹി: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ചൈന മാറുമെന്ന് പഠനം. 2028ല്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ അമേരിക്കയെ പിന്‍തള്ളി ചൈന മുന്നിലെത്താനാണ് സാധ്യത കല്‍പ്പിക്കുന്നത്.

Advertisment

publive-image

കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചൈനയ്ക്ക് ഇപ്പോള്‍ മുന്നേറാന്‍ സാധിക്കുന്നത്. കോവിഡിന് മുന്‍പ് അമേരിക്കയേക്കാള്‍ മുന്നിലെത്താനുള്ള ചൈനയുടെ സാധ്യത 2033 കഴിഞ്ഞ് മാത്രമായിരുന്നു. എന്നാല്‍ കോവിഡില്‍ കുരുങ്ങിയ അമേരിക്കന്‍ സാമ്പത്തിക സ്ഥിതി ചൈനയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിക്കഴിഞ്ഞു.

കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. എന്നാല്‍ കോവിഡിന്റെ വ്യാപ്തി രാജ്യത്ത് പിടിച്ചുകെട്ടാനായി. മറ്റ് രാജ്യങ്ങള്‍ രോഗവ്യപനത്താല്‍ തകര്‍ന്നപ്പോഴും ഉയര്‍ത്തെഴുനേല്‍ക്കാന്‍ ചൈനക്ക് സാധിച്ചു.

2021-2025 കാലഘട്ടത്തില്‍ ചൈന 5.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2026ന് ശേഷം വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി കുറയും. കോവിഡ് ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്ത അമേരിക്കയില്‍ 2022ന് ശേഷം 1.9 ശതമാനം മാത്രമായിരിക്കും വളര്‍ച്ചാ നിരക്ക്. 2024ന് ശേഷം ഇത് 1.6ലേക്ക് ഉയരും.

ഇപ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ മൂന്നാം സ്ഥാനത്തായ ജപ്പാനെ 2030ല്‍ ഇന്ത്യ പിന്‍തള്ളാനുള്ള സാധ്യതയും പഠന റിപ്പോര്‍ട്ടിലുണ്ട്. ജര്‍മ്മനിയും 2030ല്‍ വളര്‍ച്ചയുടെ പാതയിലെത്തും. ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടണ്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആറാം സ്ഥാനത്തേക്ക് പിന്മാറിയേക്കും. എന്നാല്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ബ്രിട്ടണ്‍ മുന്നേറാനും സാധ്യതയുണ്ട്.

ആഗോള സമ്പദ് വ്യവസ്ഥയില്‍ 19 ശതമാനം കൈയ്യടക്കി മുന്നിലുള്ള യൂറോപ്പിനും 2020ന് ശേഷം തിരിച്ചടി നേരിടും. 2030ല്‍ 12 ശതമാനത്തിലേക്ക് താഴുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റമാണ് ഇതിന് കാരണം.

കോവിഡ് ആരംഭിച്ചതുമുതല്‍ എല്ലാ രാജ്യങ്ങളുടേയും സമ്പദ് ഘടന വെല്ലുവിളി നേരിടുകയാണ്. വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ 10 വര്‍ഷത്തിനപ്പുറം വിജയം കൈവരിക്കുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തലുകള്‍.

china
Advertisment