Advertisment

ചിത്ര കലയിൽ മാത്രമല്ല പാട്ടിലും തിളങ്ങി ഹിന പി.എച്ച്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

മണ്ണാർക്കാട്: കുന്നംകുളത്തു നടന്ന സംസ്ഥാന ശാസ്ത്രോത്സവം പ്രവർത്തി പരിചയ മേള -പപ്പറ്റ് നിർമാണം ഹൈസ്കൂൾ തല മത്സരത്തിൽ മണ്ണാർക്കാട് എം ഇ ടി ഹയർ സെക്കന്ററി സ്കൂളിലെഎട്ടാം തരം വിദ്യാർത്ഥിനി ഹിന പി എച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

Advertisment

publive-image

ഒന്നാം ക്ലാസ്സു മുതൽ ജില്ലാ മത്സരത്തിലെ വിവിധ ഇനങ്ങളിൽ വിജയിയാണ്. യൂ.പി മുതൽ സംസ്ഥാനതലത്തിലും വിജയിയായിട്ടുണ്ട്. ഡി എച്ച് എസ് നെല്ലിപ്പുഴ അദ്ധ്യാപകൻ ഹമീദ്-കാട്ടുകുളം എ എൽ പി സ്കൂൾ അദ്ധ്യാപിക കെ എം സാലിഹ എന്നിവരുടെ മകളാണ് ഹിന.

പരീക്ഷയിൽ നല്ല മാര്‍ക്ക് വാങ്ങുന്നതോടൊപ്പം പാട്ടും വരയുമായി മുന്നേറുന്ന ഈ മിടുക്കി മനോഹരമായാണ് പാടുന്നത്. കേട്ടാ‍ൽ ഒരു ലൈക്ക് കൊടുക്കാൻ ആർക്കും തോന്നും.

Advertisment