Advertisment

ചോറ്റാനിക്കര മകം തൊഴൽ; ക്ഷേത്രോപദേശകസമിതി യോഗം അലങ്കോലമായി

New Update

publive-image

Advertisment

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കുംഭത്തിലെ മകം തൊഴൽ ഉത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ഉപദേശകസമിതി യോഗത്തിൽ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. യോഗം അലങ്കോലപ്പെട്ടു. 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പാണ് ഇതോടെ വിവാദത്തിലായിരിക്കുന്നത്. ഉപദേശകസമിതി അംഗവും ഹിന്ദു ഐക്യവേദി നേതാവുമായ ബിജു എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്ത മാനദണ്ഡത്തെ യോഗത്തിൽ ചോദ്യം ചെയ്തു. ബഹുഭൂരിപക്ഷം അംഗങ്ങൾ ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതോടെ യോഗം ഉപേക്ഷിയ്ക്കേണ്ടി വന്നു.

തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയിട്ടു മാത്രം മതി, മകം ഉത്സവവുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നു പറഞ്ഞതോടെ യാണ് വാഗ്വാദം തുടങ്ങിയത്. നിലവിലുള്ള സമിതി അംഗങ്ങളായ ബഹുഭൂരിപക്ഷം ആളുകളെയും ഒഴിവാക്കിക്കൊണ്ട് ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെ സമിതി അംഗങ്ങളായി കൊണ്ടുവരികയും അവരുടെ നേതൃത്വത്തിൽ ക്ഷേത്രവിശ്വാസങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ആരോപണമാണ് ഒരു വിഭാഗം ഉന്നയിച്ചത്. 15 വർഷത്തിലധികമായി ഉപദേശകസമിതി ഭാരവാഹികളായവരും കമ്മിറ്റി അംഗങ്ങളായവരും വീണ്ടും സമിതിയിൽ തുടരുന്നത് ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം ഉപദേശകസമിതി അംഗങ്ങളായവരും ഒരിക്കൽപോലും ക്ഷേത്രകമ്മിറ്റിയിൽ പങ്കെടുക്കാത്തവരും വീണ്ടും സമിതി അംഗങ്ങളായി വന്നിരിക്കുന്നതിനു പിന്നിൽ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പൊതുയോഗത്തിൽ വിമർശനം ഉയർന്നു.

മകം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിനെ ഏൽപ്പിച്ചതിനെയും പല അംഗങ്ങളും ചോദ്യം ചെയ്തു. വർഷങ്ങളായി ചോറ്റാനിക്കര ദേവസ്വം നേരിട്ടു നടത്തിക്കൊണ്ടിരുന്ന മകം ഉത്സവം രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം കഴിഞ്ഞ കുറച്ചു നാളുകളായി പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. കേന്ദ്രസർക്കാർ ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ വികസനത്തിനായി അനുവദിച്ച 3 കോടി രൂപ പാഴാക്കിക്കളഞ്ഞ വരെ മകം ഉത്സവം നടത്തിപ്പ് ഏൽപ്പിക്കാൻ ശ്രമിക്കുന്നത് വിശ്വാസങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. മാർച്ച് 6 തിങ്കളാഴ്ചയാണ് ചോറ്റാനിക്കരയിൽ മകം ദർശനം.

Advertisment