Advertisment

ക്രിസ്മസിന് ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും എത്തുന്നു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

സൂറിച്ച്: ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ക്രിസ്മസിന് എത്തുന്നു. ദിവ്യതാരകം എന്ന ആല്‍ബമാണ് ഈ വര്‍ഷത്തെ ക്രിസ്മസിനോട് അനുബന്ധിച്ചു സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്നത്.

Advertisment

publive-image

സ്വിസ് ബാബു സംഗീതം നല്‍കിയ ആല്‍ബത്തിലെ ഗാനം രചിച്ചിരിക്കുന്നത് ടോം കുളങ്ങരയാണ്. സ്വരമായും, ഈണമായും ഇരട്ടിമധുരമായി കാല്‍ നൂറ്റാണ്ടിലേറെയായി സ്വിറ്റ്‌സര്‍ലണ്ട് മലയാളി കലാസമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് ബാബു. കാലത്തിനപ്പുറം കാതില്‍ മൂളുന്ന നിരവധി ഈണങ്ങള്‍ ഇതിനകം മലയാളികള്‍ക്കായി ബാബു സമ്മാനിച്ചിട്ടുണ്ട്.

യുവ ഗായകന്‍ അഭിജിത്താണ് ദിവ്യതാരകം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ ജോസി ആലപ്പുഴയും, ദൃശ്യചാരുത ജോണി അറയ്ക്കലുമാണ്. ഡിസംബര്‍ ആദ്യവാരം റിലീസ് ചെയ്യുന്ന ഈ ആല്‍ബം സ്പോണർ ചെയ്തിരിക്കുന്നത് യൂറോപ്യൻ ടൂർ ആൻഡ് ട്രാവൽസ് (ETT) ആണ്. ക്രിസ്തുമസ്സ് ഓര്‍മ്മകളെ തൊട്ടുണര്‍ത്തി, മനസ്സില്‍ സന്തോഷത്തിരകളുയര്‍ത്തി, കലുഷിതമായ മനസ്സുകളെ തഴുകിത്തലോടി കന്മഷങ്ങള്‍ അകറ്റാൻ ദിവ്യതാരകത്തിനു കഴിയുമെന്ന് അണിയറ പ്രവര്‍ത്തകർ പറയുന്നു.

Advertisment