Advertisment

''ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് മോഹന്‍ലാലിനെയാണ്, ബിഗ്‌ബോസിന് അപ്പോള്‍ നമ്മള്‍ സല്യൂട്ട് കൊടുക്കും, അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാന്‍ പറയില്ല...''

"റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്.."

author-image
ഫിലിം ഡസ്ക്
New Update
4647775555

ടെലിവിഷന്‍ അവതാരകനും നടനുമായ ഫിറോസ് ഖാനും ഭാര്യയും സജ്‌നയും മുന്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. ബിഗ് ബോസ് സീസണ്‍ 6 മത്സരാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഫിറോസ് ഖാന്‍ ഷോയില്‍ നിന്നും ആദ്യം പുറത്താക്കേണ്ടത് അവതാരകനായ മോഹന്‍ലാലിനെയാണെന്നു പറയുന്നു.

Advertisment

''മോഹന്‍ലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ല.  എന്നാലും, എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്. ഞാന്‍ പറയും. 

റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാന്‍ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്. ബിഗ്‌ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാന്‍ പറയില്ല. 

ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോള്‍ നമ്മള്‍ സല്യൂട്ട് കൊടുക്കും. എന്റെ അനുഭവത്തില്‍ 100 ശതമാനവും റിയാലിറ്റിയായ ഒരു ശതമാനം പോലും സ്‌ക്രിപ്റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസ്...''

Advertisment