ലേറ്റസ്റ്റ് ന്യൂസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ട്രംപ്
സുപ്രീംകോടതിയിൽ ഹർജി പരിഗണനയ്ക്കിരിക്കെ ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങളുമായി സർക്കാർ മുന്നോട്ട്. സെപ്റ്റംബർ 20-ന് പമ്പാ നദീതീരത്ത് നടക്കുന്ന സംഗമത്തിന് 3000 പേർക്ക് ക്ഷണം. സുരക്ഷയ്ക്ക് ശക്തമായ പൊലീസ് നിരീക്ഷണം. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും വിദേശ പ്രതിനിധികളും പങ്കെടുക്കും. പ്രതിപക്ഷം വിട്ടുനിൽക്കുമ്പോൾ, 22-ന് സംഘപരിവാർ അനുകൂല സംഘടനകളുടെ 'വിശ്വാസി സംഗമം'
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ പരാതിയിൽ അന്വേഷണം വഴിമുട്ടി. നേരിട്ടുള്ള പീഡനപരാതി ഇല്ലാത്തതിനാൽ കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. ആദ്യമായി വെളിപ്പെടുത്തലുമായി എത്തിയ യുവ നടിയും പരാതി തുടരാനില്ലെന്ന് വ്യക്തമാക്കി. നിർബന്ധിച്ച് കേസ് എടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ