Advertisment

''വിനീതായത് കൊണ്ട് മാത്രമാണ് ഞാന്‍ അത് ചെയ്തത്, വേറെ ആരാണെങ്കിലും എത്ര വലിയ ഡയറക്ടര്‍ വന്നു പറഞ്ഞാലും ഞാനത് ചെയ്യില്ലായിരുന്നു...''

''ഞാന്‍ കണ്‍ഫ്യൂസ്ഡായിരുന്നു അതൊരു മീറ്ററില്‍ ചെയ്യേണ്ട കഥാപാത്രമാണല്ലോ.."

author-image
ഫിലിം ഡസ്ക്
New Update
353535

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ നിതിന്‍ മോളി എന്ന കഥാപാത്രം ചെയ്തത് വിനീത് ശ്രീനിവാസന്‍ പറഞ്ഞതിനാല്‍ മാത്രമാണെന്ന് നടന്‍ നിവിന്‍ പോളി. ഒരു അഭിമുഖത്തിലാണ് താരം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചത്. 

Advertisment

''ഞാന്‍ കണ്‍ഫ്യൂസ്ഡായിരുന്നു അതൊരു മീറ്ററില്‍ ചെയ്യേണ്ട കഥാപാത്രമാണല്ലോ. അല്ലെങ്കില്‍ ഭയങ്കര സ്ലാപ്പ്സ്റ്റിക്കായി തോന്നും. അത് കറക്റ്റ് അല്ലെങ്കില്‍ ഒരു ഇംപാക്ട് ഇല്ലാത്ത പോലെ തോന്നുമായിരുന്നു. 

ഇങ്ങനെ ഡയലോഗ് പറഞ്ഞാല്‍ വര്‍ക്ക് ആകുമോ എനിക്കും ഡൗട്ടുണ്ടായിരുന്നു. ആദ്യത്തെ ഡയലോഗുകള്‍ ഒക്കെ വേറെ രീതിയിലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇങ്ങനെയുള്ള ഡയലോഗുകള്‍ പറയാന്‍ എനിക്കിത്തിരി മടിയുണ്ടെന്ന്. അത് ശരിയാണെന്ന് പറഞ്ഞ് വിനീത് അത് മാറ്റി. 

എങ്കിലും എനിക്ക് സംശയമുണ്ടായിരുന്നു. നീ എന്നെ വിശ്വസിച്ചേ, നീ വാ, ഞാന്‍ നോക്കിക്കോളാമെന്ന് വിനീത് പറഞ്ഞു. വിനീതായത് കൊണ്ട് മാത്രമാണ് ഞാന്‍ അത് ചെയ്തത്. വേറെ ആരാണെങ്കിലും എത്ര വലിയ ഡയറക്ടര്‍ വന്നു പറഞ്ഞാലും ഞാനത് ചെയ്യില്ല. ഇറ്റ്‌സ് ഒണ്‍ലി ബികോസ് ഓഫ് വിനീത്...''

Advertisment