Advertisment

വിലക്ക് മലയാള ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെല്ലുവിളി: പിവിആര്‍ ഗ്രൂപ്പിനെതിരെ മന്ത്രി സജി ചെറിയാന്‍

അഭിപ്രായ വ്യത്യാസം പ്രദര്‍ശന ശാലകള്‍ക്കും നിര്‍മാതാക്കള്‍ക്കും ഗുണകരമായ നിലയില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയണം.

author-image
ഫിലിം ഡസ്ക്
New Update
pvr saji cheriyan.jpg

പിവിആര്‍ ഗ്രൂപ്പിനെതിരെ മന്ത്രി സജി ചെറിയാന്‍. മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത പി വി ആര്‍ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും വിലക്ക് മലയാള ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

തീയറ്ററുകളില്‍ വലിയ വിജയം ലഭിക്കുന്ന ഘട്ടത്തില്‍ ഇത്തരം സമീപനം ശരിയല്ല. മലയാള സിനിമയ്ക്ക് അന്യഭാഷാ പ്രേക്ഷകരിലും സ്വീകാര്യത വര്‍ദ്ധിക്കുന്ന നില നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ സിനിമ രംഗത്ത് സേവന ദാതാക്കള്‍ നല്‍കുന്ന സേവനത്തിന് അവര്‍ ചുമത്തുന്ന ഉയര്‍ന്ന നിരക്ക് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ വിവിധ പ്രതിനിധികളുമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസം പ്രദര്‍ശന ശാലകള്‍ക്കും നിര്‍മാതാക്കള്‍ക്കും ഗുണകരമായ നിലയില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയണം. വിഷു റിലീസ് ചിത്രങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് പി വി ആര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നിലപാട്. നടപടി അടിയന്തരമായി തിരുത്തി മലയാള സിനിമ പ്രദര്‍ശനം സാധ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലെസിയുടെ ആടുജീവിതം വര്‍ഷങ്ങള്‍ സമര്‍പ്പണം ചെയ്‌തെടുത്ത സിനിമയാണ്. ആടുജീവിതം ഏകപക്ഷീയമായി തീയറ്ററുകളില്‍ നിന്ന് പി വി ആര്‍ പിന്‍വലിച്ചതായിട്ടാണ് മനസിലാക്കുന്നത്. പി. വി. ആര്‍ പോലെയുള്ള വലിയ ഒരു തിയേറ്റര്‍ ചെയിനില്‍ സ്‌ക്രീനുകള്‍ കിട്ടാതെ വരുന്നത് വലിയ തിരിച്ചടിയാണ്. കേരളത്തിന് പുറത്ത് പ്രത്യേകിച്ചും സിനിമകളുടെ കളക്ഷനെ അത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

saji cherian
Advertisment