Advertisment

നഗരങ്ങളുടെ പേര് മാറ്റൽ പരമ്പര;ആഗ്ര, മുസാഫര്‍പുര്‍, സുല്‍ത്താന്‍പുര്‍ നഗരങ്ങളുടെയും പേര് മാറ്റാനൊരുങ്ങി സർക്കാർ

New Update

Advertisment

ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഗളസരായ്, അലഹബാദ്, ഫൈസാബാദ് എന്ന സ്ഥലങ്ങള്‍ക്കു ശേഷം ആഗ്ര, മുസാഫര്‍പുര്‍, സുല്‍ത്താന്‍പുര്‍ എന്നീ സ്ഥലങ്ങളുടെ പേരും മാറ്റാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി.

മുസാഫര്‍പുറിന്റെ പേര് ഉടന്‍ തന്നെ ലക്ഷിനഗര്‍ എന്നാക്കുമെന്ന് മീററ്റ് എം.എല്‍.എ സംഗീത് സോം പറഞ്ഞു. അതേസമയം ആഗ്രയുടെ പേര് അഗ്രവാന്‍ എന്നോ അഗ്രവാള്‍ എന്നോ ആക്കി മാറ്റലാണ് ആഗ്ര നോര്‍ത്ത് എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗിന്റെ ലക്ഷ്യം. മറ്റൊരു ബി.ജെ.പി എം.എല്‍.എ ദിയോമണി ദ്വിവേദി സുല്‍ത്താന്‍പുറിന്റെ പേര് കുഷ്ഭവന്‍പുര്‍ എന്നാക്കി മാറ്റാന്‍ അസംബ്ലിയില്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

ആഗ്രയുടെ പേരുമാറ്റം ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രി ആദിത്യനാഥിന് കത്തെഴുതിയായി സോം ദി ഹിന്ദുവിനോടു പറഞ്ഞു. രാജ്യത്തെ മുഗള്‍ ഭരണം ഇല്ലാതാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സംസ്‌കാരം തിരിച്ചു കൊണ്ടു വരലാണ് പേരു മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേരു മാറ്റത്തിനായുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കാലങ്ങളില്‍ സംഭവിച്ച് തെറ്റുകള്‍ തിരുത്തുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയുടെ സംസ്‌കാരവും ചരിത്രവുമായി ബന്ധപ്പെട്ട എന്തിനു വേണ്ടി പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ ഒരുക്കമാണ്’- ശര്‍മ്മ പറഞ്ഞു.

എന്നാല്‍ നിര്‍ദേശിച്ച പുതിയ പേരുകള്‍ ആ സ്ഥലങ്ങളുമായി ചരിത്രപരമായി യാതൊരു ബന്ധവുമില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ‘പുതിയ പേരുകള്‍ക്ക് ആ സ്ഥലങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ആദ്യം തെളിയിക്കട്ടെ. പഴയ പേര് പാലിയിലോ, സംസ്‌കൃതത്തിലോ പ്രാകൃത ഭാഷയിലോ ആയിരിക്കും അധ്യാപകനായ സെഹൈല്‍ ഹാഷ്മി’- ഹിന്ദുവിനോടു പറഞ്ഞു.

അതേസമയം യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായി ഓം പ്രകാശ് രജ്ബാര്‍ പേരുമാറ്റ പരമ്പരയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ ഉന്നയിക്കുന്ന പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള നാടകമാണിതെന്നായിരുന്നു രാജ്ബര്‍ പറഞ്ഞത്.

Advertisment