Advertisment

പൗരത്വ പ്രതിഷേധം ശക്തമാകുന്നു: മേഘാലയയിൽ ബാങ്കിന് തീയിട്ടു, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു

New Update

ഷില്ലോംഗ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു. മേഘാലയയിൽ ബാങ്കിന് തീയിട്ടു

publive-image

മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഒരു എംഎൽഎ രംഗത്ത് വന്നു. ഇവിടെ നിന്നുള്ള വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തടസ്സപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെയാണിത്. ത്രിപുരയിൽ വിവിധ സംഘടനാ നേതാക്കൾ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു.

Advertisment