Advertisment

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് മൂന്‍കൂര്‍ ജാമ്യം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

ലൈഗിംക പീഡനകേസില്‍ സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നത് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

സിവിക് ചന്ദ്രന് എതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിവിക് ചന്ദ്രന്‍ അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സന്ദേശങ്ങള്‍ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം പീഡന പരാതി വ്യാജമാണെന്നാണ് സിവിക് ചന്ദ്രന്‍ വാദിച്ചത്. ഊന്നുവടിയില്ലാതെ നടക്കാന്‍ പോലും കഴിയില്ല. പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെ കൊണ്ട് വിഷയം അന്വേഷിപ്പിച്ചിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു.

Advertisment