Advertisment

റിയാദ് സലഫി മദ്റസയിൽ ക്ലാസുകൾ ജൂൺ 5 ന് ആരംഭിക്കും.

author-image
admin
Updated On
New Update

റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസയിൽ ക്ലാസുകൾ ജൂൺ 5 ന് ആരംഭിക്കും.

Advertisment

publive-image

ബത്ഹയിലെ ശാരറെയിൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന മദ്റസ ഓൺലൈൻ സംവിധാന ത്തോടെയാണ് നിലവിലെ സാഹചര്യത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത്. K.G മുതൽ 7 ക്ലാസ് വരെ 300ൽ പരം കുട്ടികൾ പഠിക്കുന്ന മദ്റസ പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കിയ പാഠ്യപദ്ധതിയും ഓൺലൈൻ പഠന സംവിധാനവുമാണ് കുട്ടികളുടെ മതപഠനത്തിനായി ഉപയോഗപ്പെടുത്തുന്നത്.

കുട്ടികൾക്ക് മതവിദ്യാഭ്യാസം നൽകുന്നതോടൊപ്പം മലയാള ഭാഷാ പഠന പദ്ധതിയും, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പാഠ്യേതര പദ്ധതികളും റിയാദ് സലഫി മദ്രസ നടപ്പാക്കുന്നു.

മൂന്നു പതിറ്റാണ്ടിനു മുകളിലായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ ബത്തയിലെ ശാര റെയിൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന മത വിദ്യാഭ്യാസ സ്ഥാപനമായ റിയാദ് സലഫി മദ്റസ റിയാദിലെ മലയാളികൾക്ക് വേണ്ടിയുള്ള ആദ്യത്തെ മത വിദ്യാഭ്യാസ സ്ഥാപനമാണ്.

വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 2.30 മുതൽ 5.00 മണി വരെയാണ് മദ്റസയുടെ പ്രവർത്തനസമയം ഏത് സാഹചര്യത്തിലായാലും കുട്ടികൾക്ക് മത മൂല്യബോധവും, ഇസ്‌ലാമിക സംസ്കാരവും, സമൂഹത്തിന് ഗുണകരമായ വ്യക്തിയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മദ്റസ പ്രവർത്തിക്കുന്നത്.

K.G മുതൽ 7 ക്ലാസ് വരെയുള്ള മുഴുവൻ ക്ലാസ്സുകളിലേക്കും അഡ്മിഷൻ തുടരുന്നതായും, അഡ്മിഷൻ ആവശ്യങ്ങൾക്കായി 0562508011, 0567518485, 0550524242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണന്നും മദ്റസ പ്രിൻസിപ്പൽ അംജദ് അൻവരി, മാനേജർ മുഹമ്മദ് സുൽഫിക്കർ എന്നിവർ അറിയിച്ചു

Advertisment