Advertisment

കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് ഡോക്ടര്‍മാരെ അയക്കുമെന്ന് പ്രചാരണം; സര്‍ക്കാരിന് ഇക്കാര്യം അറിയില്ലെന്ന് മുഖ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം: യു.എ.ഇയിലേക്ക് കേരളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും അയക്കുമെന്ന പ്രചാരണം സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചു.

ഇത്തരം വാഗ്ദാനം നടത്തിയയാള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല. ലോകം മുഴുവന്‍ കൊവിഡിനെതിരായ പോരാട്ടം നടക്കുമ്പോള്‍ ഇത്തരത്തിലൊരു നീക്കം നടക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന് യു.എ.ഇ ഭരണാധികാരികള്‍ നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണെന്നും ഹുമൈദ് അല്‍ ഖുദമിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

uae covid pinarayi vijayan kerala cm
Advertisment