Advertisment

നെന്മാറ മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചാൽ സർക്കാർ, സഹകരണ മേഖലകളിലായി ബൃഹത് പദ്ധതികൾ നടപ്പിലാക്കുമെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ

New Update

publive-image

നെന്മാറ: നെന്മാറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചാൽ സർക്കാർ സഹകരണ മേഖലകളിലായി ബൃഹത് പദ്ധതികൾ നടപ്പിലാക്കുമെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സിപി ജോൺ. നെന്മാറ മണ്ഡലത്തിലെ രാഷ്ടീയ അസമത്വം അവസാനിപ്പിക്കുമെന്നും സിപി ജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കും. ഇതിന് സർക്കാർ സഹകരണ മേഖലയിൽ പദ്ധതികൾ നടപ്പിലാക്കും. വിദേശ രാജ്യങ്ങളിലേതുപോലെ കൗൺസിൽ ഹോം സിസ്റ്റവും ഇതിനായി നടപ്പിലാക്കും. എന്‍എസ്എസ് ഉൾപ്പടെയുള്ള കോളേജ് മാനേജുമെൻ്റുമായി സഹകരിച്ച്‌ ആധുനിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കും. ഡാം സൈറ്റുകളെ ഏകോപിപ്പിച്ച് ടൂറിസം പദ്ധതി, നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് അന്താരാഷ്ട്ര എക്സിബിഷൻ. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാതെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുക ഉൾപ്പടെ സമഗ്രവികസനമാണ് നെന്മാറ മണ്ഡലത്തിൽ നടപ്പിലാക്കുകയെന്നും സിപി ജോൺ പറഞ്ഞു. സിഎംപി ജില്ലാ സെക്രട്ടറി കലാധരനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment