Advertisment

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദയെ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യണമോ വേണ്ടയോ ?;  അഭിപ്രായ സര്‍വേ നടത്തി സി.എന്‍.എന്‍-ന്യൂസ് 18; വിവാദമായപ്പോള്‍ പിന്‍വലിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദയെ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന പേരില്‍ അഭിപ്രായസര്‍വേ നടത്തി സി.എന്‍.എന്‍-ന്യൂസ് 18. ഇന്നലെയാണ് സി.എന്‍.എന്‍-ന്യൂസ് 18 ന്റെ ട്വിറ്ററില്‍ ഷെഹ്‌ലയെ അറസ്റ്റ് ചെയ്യണോ എന്ന് ചോദിച്ച് അഭിപ്രായ സര്‍വേ നടത്തിയത്.

Advertisment

publive-image

എന്നാല്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ സി.എന്‍.എന്‍-ന്യൂസ് 18 സര്‍വേ പിന്‍വലിച്ചു.

നേരത്തെ ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനും എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീവാസ്തവ പരാതി നല്‍കിയിരുന്നു. ഷെഹ്ലയെ അറസ്റ്റു ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

Advertisment