Advertisment

ജനക്ഷേമകരമായ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി സഹകരണ ബാങ്ക് 'വിദ്യാ തരംഗിണി' വായ്പാ പദ്ധതി

New Update

publive-image

Advertisment

കരിമ്പ: ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്

സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചുള്ള വിദ്യാ തരംഗിണി വായ്പാ പദ്ധതിയുമായി കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക്.

വിദ്യാ തരംഗിണി എന്ന പേരിലുള്ള പദ്ധതി അനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി അർഹരായ കുടുംബങ്ങൾക്ക് പലിശരഹിത വായ്പയിൽ മൊബൈൽ ഫോണുകൾ നൽകി.

ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ 10,000 രൂപ വരെയാണ് വായ്പ അനുവദിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഓണ്‍ലൈന്‍ ക്ലാസുകൾ നടന്നുവരുമ്പോൾ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പ്രതിസന്ധിയിലായവർക്ക് പല തരത്തിലുള്ള സഹായം നൽകാനുള്ള ഒരു സഹകരണ സ്ഥാപനത്തിന്റെ നടപടികൾ പ്രശംസനീയമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ പറഞ്ഞു.

സ്‌കൂള്‍ അധികൃതരുടെ കൂടി സാക്ഷ്യപത്രം സഹിതമാണ് മൊബൈല്‍ ഫോണിനായി അപേക്ഷിച്ചത്. രണ്ടുവര്‍ഷം കൊണ്ട് തുല്യഗഡുക്കളായി തിരിച്ചടയ്ക്കും വിധമാണ് പദ്ധതി.

ബാങ്ക് പ്രസിഡന്റ് വി.കെ.ഷൈജു അധ്യക്ഷനായി. കെ.കെ.ചന്ദ്രൻ, മുഹമ്മദ്ഹാരിസ്, മാത്യു മാസ്റ്റർ, മുഹമ്മദുപ്പ തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ദാവൂദ്.ജെ സ്വാഗതവും സെക്രെട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.

palakkad news
Advertisment