Advertisment

കൊക്കൂൺ വെർച്വൽ കോൺഫറൻസില്‍ എച്ച്ആർഎച്ച് പ്രിൻസ് മൈക്കിൽ ഡെ യൂഗോസ്ലാവ് മുഖ്യ പ്രാസംഗികൻ : ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സൈബർ സുരക്ഷാ രംഗത്തെ പുതിയ ആശങ്ങൾ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ വെർച്വൽ കോൺഫറൻസിൽ മുഖ്യ പ്രാസംഗികനായി ഇറ്റലിയിലെ ഉംബർട്ടോ രാജാവിന്റെ ചെറുകനായ മൈക്കിൽ ഡെ യൂഗോസ്ലാവ് എത്തുന്നു.

Advertisment

publive-image

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സെപ്തംബർ 18, 19 തീയതികളിൽ നടക്കുന്ന വെർച്വൽ കോൺഫറൻസിലാണ് മൈക്കിൽ ഡെ യൂഗോസ്ലാവ് സംസാരിക്കുന്നത്.

കൂടാതെ ഇൻഫോസിസിന്റെ കോ ഫൗണ്ടറും, ആക്സിലർ വെൻച്വർ ചെയർമാനുമായ ക്രിസ് ഗോപാലകൃഷ്ണൻ, എസ് ഡി, ഷിബുലാൽ, ലോക പ്രശസ്തഹാക്കർ ക്രിസ് റോബർട്ട്, ലോക പ്രശസ്ത ത്രെഡ് റിസർച്ചർ ഡോ. ഫ്യോഡർ യാരോക്ലിൻ, സീറോകോപ്ടർ സിടിഒ റിക്കാർഡോ ടെൻ രാഫ്ഫ്, എച്ച് എസ് ബി സി എംഡി സുനിൽ വർക്കി, ടെക് മഹേന്ദ്രയിലെ ചീഫ് സെക്യൂരിറ്റി ആർക്കിടെക് അമിത് ദുബൈ, യുകെയിലെ അസ്താരാ കമ്പിനി ലിമിറ്റഡിലെ ചീഫ് സൈബർ ഓഫീസർ വില്യം എഗെർടൺ, യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡിജിറ്റൽ സർവ്വീസ് ഡയറക്ടർ സുൾത്താൻ അൽ - ഓവീസ്, തുടങ്ങിയവരും വിവിധ സൈബർ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും,

കഴിഞ്ഞ 12 വർഷങ്ങളിൽ രാജ്യത്തിനും പുറത്തും നിന്നുള്ള 3000ത്തിലധികം പേരാണ് പ്രതിവർഷം കേരളത്തിൽ വെച്ച് നടന്ന കൊക്കൂൺ കോൺഫറൻസുകളിൽ പങ്കെടുത്തിരുന്നത്. സൈബർ സെക്യൂരിറ്റി രംഗത്ത് ഉണ്ടാകുന്ന ഏറ്റവും പുതിയ കണ്ടു പിടിത്തങ്ങൾ രാജ്യത്തെ തന്നെ സൈബർ രംഗത്തുള്ളവർക്ക് പുത്തൻ ആശയങ്ങളാണ് ലഭിക്കുന്നത്.

രജിസ്ട്രേഷനും , കൂടുതൽ വിവരങ്ങൾക്കും :

https://india.c0c0n.org/2020/home  വെബ്സൈറ്റ് സന്ദർശിക്കുക.

cocon 2020
Advertisment