Advertisment

പുതിയൊരു തൊഴില്‍ സംസ്‌കാരവുമായി മുന്നേറ്റം; റെക്കോഡ് വളര്‍ച്ചാ നേട്ടവുമായി കോഫോര്‍ജ്

New Update

publive-image

Advertisment

പാലക്കാട്: മുന്‍നിര ഐടി സൊലൂഷന്‍ സേവന ദാതാക്കളായ കോഫോര്‍ജിന് വരുമാനത്തിലും അറ്റാദായത്തിലും മികച്ച വളര്‍ച്ചാ നേട്ടം.വരുമാനത്തില്‍ വാര്‍ഷിക വളര്‍ച്ച 42.8 ശതമാനവും നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 42.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

2021 ജൂണില്‍ അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാംപാദത്തിലെ വരുമാനം 14,116 ദശലക്ഷം രൂപയാണ്. ഓര്‍ഗാനിക് വരുമാനത്തില്‍ 13,456 ദശലക്ഷം രൂപയാണ് നേടിയത്.

105 ദശലക്ഷം ഡോളറിന്റെ മൂന്നു ഡീലുകളും കമ്പനി കരസ്ഥമാക്കി. ഓരോ ഓഹരി ഉടമയ്ക്കും 13 രൂപാ വീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇബിഐടിഡിഎ പ്രതിവര്‍ഷം 34.8 ശതമാനവും ഒന്നാം പാദത്തില്‍ 4.2 ശതമാനവും ആണ് വളര്‍ച്ച.ഏകീകൃത അടിസ്ഥാനത്തില്‍ നികുതിക്കു ശേഷമുള്ള ലാഭം 1236 ദശലക്ഷം രൂപയാണ്.

അടുത്ത 12 മാസത്തേയ്ക്കുള്ള എക്‌സിക്യൂട്ടീവബിള്‍ ഓര്‍ഡര്‍ 645 ദശലക്ഷം ഡോളറിന്റേതാണ്. ഡേറ്റാ ആര്‍ക്കിടെക്ചല്‍ എഞ്ചിനീയറിങ്ങ്, ഹൈബ്രിഡ് ക്ലൗഡ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഇന്റഗ്രേഷന്‍, പ്രോസസ് ലീഡ് ഓട്ടോമേഷന്‍ എന്നിവ നടപ്പിലാക്കാനുള്ളതാണ് 105 കോടിരൂപയുടെ പദ്ധതി.ഇതോടെ മൊത്തം ഓര്‍ഡര്‍ 318 ദശലക്ഷം ഡോളറായി ഉയര്‍ന്നു. ഈയിടെ കമ്പനി ഏറ്റെടുത്ത എസ്എല്‍കെ ഗ്ലോബലിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ മൊത്തം ജീവനക്കാരുടെ എണ്ണം 20491 ആയി ഉയരുകയും ചെയ്തു.

2022 സാമ്പത്തികവര്‍ഷം ഓര്‍ഗാനിക് വളര്‍ച്ച 17 ശതമാനത്തില്‍ നിന്ന് 19 ശതമാനമാക്കി വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തങ്ങളുടെ സാങ്കേതികസേവനം, ക്ലൗഡ്, പ്രോഡക്ട് എഞ്ചിനീയറിങ്ങ് സര്‍വീസ് എന്നിവയെ പിന്തുണയ്ക്കുന്നത്, തങ്ങളുടെ സ്വന്തം ഇന്‍ഷുര്‍ടെക് പ്ലാറ്റ് ഫോമാണെന്ന് കോഫോര്‍ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീര്‍ സിങ് പറഞ്ഞു. പുതിയൊരു തൊഴില്‍ സംസ്‌കാരമാണ് കമ്പനി രൂപപ്പെടുത്തുന്നത്. ജീവനക്കാരുടെ വലിയൊരു സാന്നിധ്യം തന്നെ ഇതിനു തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക സേവനരംഗത്തും വിനോദ സഞ്ചാര വ്യവസായ രംഗത്തും കമ്പനി കൂടുതല്‍ ഊന്നല്‍ നല്‍കും. തെരഞ്ഞെടുത്ത വ്യവസായങ്ങളിലും കോഫോര്‍ജ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. നിര്‍മിതബുദ്ധി, ക്ലൗഡ്, ഇന്‍സൈറ്റ് സാങ്കേതിക വിദ്യ എന്നിവയുടെ സാധ്യതയും കൂടുതല്‍ വികസിപ്പിക്കാന്‍ സമഗ്ര പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്

Advertisment