Advertisment

കോളേജ് റോഡിലെ വൻ ഉണക്ക മരങ്ങൾ ഭീഷണിയാവുന്നു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: നഗരത്തിൻ്റെ തിരക്കേറിയ റോഡായ കോളേജ് റോഡിൽ രണ്ടിടത്തായി നിൽക്കുന്നവൻ ഉണക്ക മരങ്ങൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയാവുന്നു.താരേക്കാട് സെൻ്റിലെ പഴയ അപ്സര ഹോട്ടൽ വളപ്പിലും ഗവ: ചെമ്പൈ സംഗീത കോളേജ് വളപ്പിലുമാണ് റോഡ് സൈഡിലായി ഉണക്ക മരങ്ങൾ നിൽക്കുന്നത്.

publive-image

മോയൻ എൽ പി., സ്കൂളും ഹൈസ്കൂളും പി.ഡബ്ലു ഡിറസ്റ്റ് ഹൗസ്, കലക്ട്റു ടെ ക്യാമ്പ് ഹൗസ്, പി.എം.ജി.സ്കൂൾ, ഗവ: വിക്ടോറിയ കോളേജ് എന്നിവയും ഒട്ടേറെ മറ്റു സ്ഥാപനങ്ങളും ഈ റോഡിൽ സ്ഥിതി ചെയ്യുന്നതിനാൽ കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന റോഡാണ് ഇത്. എത്രയും വേഗം മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

colleage road
Advertisment