Advertisment

ഫെയ്സ്ബുക്ക് വളർത്തിയ കൃഷി അഥവാ വിഷരഹിതപച്ചക്കറിക്കായി ഒരു ഫേസ്ബുക്ക് കൂട്ടായ്മ

author-image
admin
New Update

ഫേസ്ബുക്കിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ഗെയിം ആയിരുന്നു 'ഫാം വില്ല'. കൃത്യസമയത്തു വിത്ത് നടുവാനും വളമിടാനും വെള്ളം നനയ്ക്കുവാനും വിളവെടുക്കാനും ഉള്ള ടാസ്കുകൾ ഉൾപ്പെട്ടതായിരുന്നു 'ഫാംവില്ല'.

Advertisment

എന്നാൽ മലയാളക്കരയിൽ ഫേസ്ബുക്കിൽ കൂടെ കൃഷി വളരുന്നുണ്ട്. അതിനു ഫാം വില്ലയേക്കാൾ പ്രചാരം ലഭിച്ചു. ലിജോ ജോസെഫ് എന്ന വ്യക്തി തുടക്കം കുറിച്ച ''കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് " എന്ന കൂട്ടായ്മ ഒരുലക്ഷത്തിലേറെ അംഗങ്ങളുമായി കേരളം മുതൽ അമേരിക്ക വരെ പടർന്നു നിൽക്കുന്നു. കൃഷിത്തോട്ടം ഗ്രൂപ്പിൻറെ വിശേഷങ്ങളിലേക്ക്.

publive-image

സൗഹൃദകൂട്ടായ്മകളും കാര്‍ഷികക്കൂട്ടായ്മകളും ഇന്ന് ഒരു വാര്‍ത്തയോ പുതുമയോ അല്ല.. എന്നാൽ ഇതു രണ്ടും ചേർന്ന് ഇന്നേ വരെ പരിചയം പോലും ഇല്ലാത്ത കുറച്ചു പേർ സമൂഹമാധ്യമത്തിലൂടെ ഒത്തുചേരുമ്പോള്‍ അതില് ഒരു പുതുമയുണ്ട് .

ആ പുതുമയിലും വേറിട്ട് നിൽക്കുന്ന ഒരു പ്രത്യേകത സംഗം.. അതാണ് ഫേസ്ബുക്കിലെ ''കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് " -വിഷരഹിതപച്ചക്കറിക്കായി ഒരു ഫേസ്ബുക്ക് കൂട്ടായ്മ.

ഗ്രൂപ്പിലെ മുഖ്യ അഡ്മിന്‍ ലിജൊ ജോസഫിന്റെ നേതൃത്വത്തില്‍ ഉടലെടുത്ത ഈ കൂട്ടായ്മയ്ക്ക് പ്രചോദനം മണ്ണിന്റെ മകനായ തന്റെ പിതാവ്

നല്‍കിയ കൃഷിയുടെ ബാലപാഠങ്ങൾ ആണ്. ഈ കൂടായ്മയുടെ ശക്തിയും ബലവും ഇവിടുത്തെ അംഗങ്ങൾ ആണ്. ലോകത്തിന്റെ നാനാഭാഗത്ത് ഉള്ള മലയാളികൾ... മണ്ണിനെ സ്നേഹിക്കുന്ന മലയാളിക്ക് ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ആ മണം മനസ്സില്‍ മായാതെ നില്‍ക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ .

പ്രവാസികളായ അംഗങ്ങൾ ഈ ഗ്രൂപ്പിന്റെ എടുത്തു പറയണ്ട ഒരു പ്രത്യേകതയാണ് . കേരളത്തില്‍ തുടങ്ങി ,ഗള്‍ഫ് രാജ്യങ്ങളും കടന്നു അമേരിക്കന്‍ ഐക്യനാടുകളില്‍ വരെ എത്തിനില്‍ക്കുന്നു അംഗബലം.

പ്രവാസ ജീവിതം നയിക്കുമ്പോഴും തങ്ങള്‍ക്കുള്ള ഇത്തിരിയിടങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കൃഷി ചെയ്യുന്നവരും കുട്ടിക്കാലം മുതല്‍ നട്ടും നനച്ചും കൃഷി ഉപജീവനം ആകിയവരും കൃഷിയില്‍ പുതിയ അറിവുകള്‍ നേടാനായി മുന്നിട്ടിറങ്ങിയ ധാരാളം യുവാക്കളും വെട്ടിയും കിളച്ചും കയ്യില്‍ തഴമ്പ് വന്നവരും ഈ ഗ്രൂപ്പില്‍ സജീവമാണ് .നേരില്‍ കാണാതെ തന്നെ കുടുംബങ്ങളെ പോലെ അറിയാവുന്നവര്‍... ഇവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്നതോ ജീവിക്കുന്ന നാട് ഏതായാലും അവിടെ ഒരുമൂട് കറിവെപ്പെങ്കിലും നട്ടുപിടിപ്പിക്കാനുള്ള മലയാളികളുടെ സഹജവാസന തന്നെ.

KTG ACT ന്റെ മാത്രം പ്രത്യേകതകള്‍

*************************************

- ജൈവകൃഷിയുടെ ലൈബ്രറി ആയ FILES സെക്ഷൻ

ജൈവ കൃഷിയ്ക്ക് വേണ്ടുന്ന എല്ലാ ഉപദേശങ്ങളും നല്‍കുന്ന ഗ്രൂപ്പിന്റെ ഫയല്‍ സെക്ഷനില്‍ അടുക്കളകൃഷിയ്ക്ക് വേണ്ടുന്ന എല്ലാ ഉപദേശങ്ങളും റെഡി ആണ്.

- ഞൊടിയടിയിൽ സംശയ നിവാരണം

ഗ്രൂപ്പിന്റെ ടൈംലൈനില്‍ സംശയങ്ങൾ ചിത്രത്തോടൊപ്പം ഇടുകയേ വേണ്ടു.. ഞൊടിയിടക്കുള്ളില്‍ ഉത്തരങ്ങള്‍ റെഡി. അതും ശാസ്ത്രീയമായി. കൂടാതെ പ്രത്യേക ഉപദേശങ്ങളും.

- പുത്തൻ കൃഷിയറിവുകൾ

ഗ്രോ ബാഗ് കൃഷിയും പരിപാലനവും, ടെറസ് കൃഷി, ഗ്രാഫ്റ്റിങ്, ബഡിങ്, ലയെറിങ്‌ അക്വാപോണിക്‌സ്, മഴമറ കൃഷി, മിക്സഡ് ഫാർമിങ്, അങ്ങിനെ കൃഷിയെ സംബന്ധിക്കുന്ന എല്ലാ വിധ അറിവുകളും ലഭിക്കുന്നു .

- മാലിന്യ സംസ്കരണവും ജൈവ വള

നിർമ്മാണവും

ജൈവ കൃഷി മാത്രമല്ല അടുക്കള മാലിന്യ സംസ്‌കരണവും അതിനുള്ള ചിലവുകുറഞ്ഞ മാർഗ്ഗങ്ങളും, മാലിന്യങ്ങളില്‍ നിന്ന് എങ്ങിനെ ജൈവ വളങ്ങള്‍ ഉല്‍പാദിപ്പിക്കാം എന്നും അംഗങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നു.

- കൃഷി മത്സരങ്ങൾഅംഗങ്ങളിലെ കൃഷി താല്‍പ്പര്യം വര്‍ധിപ്പിക്കാനും പ്രോത്സാപ്പിക്കുവാനും ധാരാളം മത്സരങ്ങൾ നടത്തുന്നു. സ്വന്തം അടുക്കളത്തോട്ടത്തിന്റെ സെല്‍ഫി, പശുവിന്റെ ഒപ്പം സെല്‍ഫി, ഹരിതസേന, മാലിന്യ വിമുക്ത അടുക്കള,ചക്കമഹോത്സവം, നാടൻ പൂക്കൾ കൊണ്ട് അത്തപ്പൂക്കള മത്സരം, ദേ മാവേലി ജൈവ നേന്ത്രന്‍, ഞാറ്റുവേല ക്യാമ്പയിന്‍, ഒരു വീടിനൊരു വേങ്ങേരി വഴുതന,

"അഗതികള്‍ക്കൊരു കൃഷിത്തോട്ട സദ്യ'' ''എന്റെ കൃഷിത്തോട്ട സദ്യ'' അങ്ങിനെ നീളുന്നു മത്സര പട്ടിക. 'കണികാണാന്‍ ഒരു കണിവെള്ളരി' എന്ന ക്യാമ്പയിന്റെ ഭാഗമായി ഈ കൂട്ടായ്മയിലെ കുറെ ഏറെ പെർ വിഷുവിന് സ്വന്തം കണിവെള്ളരി കണി കണ്ടു. അതിനായുള്ള വിത്തുകള്‍ ഗ്രൂപ് വഴി ഫ്രീയായി വിതരണം ചെയ്തു.

2017 ൽ വിഷരഹിത പച്ചക്കറികള്‍ വളര്‍ത്തുന്നതിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിപ്പിക്കാനായ് "കുട്ടികർഷകര്‍'' മത്സരം നടത്തി. മത്സരത്തിന്റെ അവസാനം ഏറ്റവും മികച്ചരീതിയില്‍ കൃഷി ചെയ്ത മൂന്ന് കുട്ടികളെ തിരഞ്ഞെടുത്തു സമ്മാനം നല്‍കി. ക്യാന്‍സറിനെ എതിരെയുള്ള കാമ്പയിന്‍ , 'KTG നവകേരളം 2017 ' ഇളംതലമുറയെ പ്രകൃതിസ്‌നേഹം വളര്‍ത്തി കൊണ്ട് ഒരു നല്ല പാതയിലൂടെ നടത്താന്‍ ഉള്ള ലക്ഷ്യത്തോടെ ഉള്ള 'പാഠം 1, കൃഷിത്തോട്ടം' എന്നിവയാണ് കൃഷിത്തോട്ടം ഗ്രൂപ്പിന്റെ മറ്റു ചില ക്യാമ്പയിനുകൾ

- വിത്തുബാങ്കുകൾ

രണ്ട് വർഷം മുൻപ് പ്രവര്‍ത്തനം ആരംഭിച്ച വിത്ത് ബാങ്കുകൾ ആണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. വിത്ത് നട്ട് വിളവെടുക്കുന്നതു വരെയുള്ള ഘട്ടങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം എന്നതും വിളവുണ്ടായാല്‍ അതിന്റെ വിത്തെടുത്തു വിത്തുബാങ്കിലേക്ക് തിരിച്ചടക്കണം എന്നതും മാത്രം ആണ് ഈ ഫ്രീ വിത്തുബാങ്കിന്റെ ആകെയുള്ള കണ്ടീഷന്‍.

ഗ്രൂപ്പിലെ അംഗങ്ങളായ റിജോഷ് മാറോക്കി ജോസ്, ടീന ടൈറ്റസ്, ധനഞ്ജയൻ, ജോൺസൻ എന്നിവര്‍ ഇതിനു മേല്‍നോട്ടം വഹിക്കുന്നു. ഈ വിത്തുബാങ്കുകളിലേക് പല പല നാടുകളിൽ ( വിദേശനാടുകൾ ഉൾപ്പടെ) നിന്നും വിത്തുകൾ എത്തുന്നു. സാംപ്ൾ വിത്ത് മുളപ്പിച്ചു നോക്കി germination percentage ഉറപ്പുവരുത്തി അംഗങ്ങൾക്ക് നൽകുന്നു. നമ്മുടെ നാട്ടിൽ പണ്ട് ഉണ്ടായിരുന്നതും എന്നാൽ ഇപ്പൊ അന്യം നിന്നു പോകുന്നതുമായ പല വിത്തുകളും പ്രത്യേകം ശേഖരിച്ച് അവയെ വീണ്ടും നിലനിർത്തുന്നു.

2015 ൽ ഫേസ്ബുക്കിൽ ആരംഭിച്ച KTG എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് 2017 നവംബറിൽ KTG ACT (കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ) എന്ന പേരിൽ റെജിസ്റ്റർ ചെയ്തു ,അഡ്മിൻ പാനൽ അംഗമായ തൃശൂർ സ്വദേശി റിജോഷ് മരോക്കിയാണ് ട്രസ്റ്റിന്റെ ചെയർമാൻ.

"തമ്മിൽ തമ്മിൽ"

*********************

അന്നേ വരെ ഗ്രൂപ്പില്‍ കൂടി മാത്രം ആശയങ്ങളും അറിവുകളും സംശയങ്ങളും പങ്കുവെച്ച അംഗങ്ങള്‍ 2017 മെയ് 13 ന് തൃശൂരിൽ ആദ്യമായി ഒത്തുകൂടി. നിർവചിക്കാനാവാത്ത വികാരം ആയിരുന്നു ആ കൂടിക്കാഴ്ച എല്ലാവർക്കും സമ്മാനിച്ചത്. തുടർന്ന് നവംബറിൽ മലപ്പുറത്തും ഡിസംബറിൽ കണ്ണൂരിലും വീണ്ടും KTG മീറ്റ് സംഘടിപ്പിച്ചു. അഡ്മിന്‍ പാനൽ അംഗങ്ങൾ നേതൃത്വം കൊടുത്ത മീറ്റിനു നിലവിളക്ക് കൊളുത്തി മീറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് പ്രമുഖ കാര്‍ഷികവിദഗ്ദരാണ്.

വീട്ടിലേക്കു ആവശ്യമായ പച്ചക്കറികള്‍ സ്വയം തന്നെ നട്ടു വളര്‍ത്തി ഉണ്ടാക്കി വിഷരഹിതമായ ഭക്ഷണ രീതി പരിശീലിക്കുക എനാണ് ഇവയുടെ ലക്ഷ്യം. ഗ്രൂപ്പിലെ മറ്റു അഡ്മിന്‍ മാരായ ഉദയ പ്രകാശന്‍ ,സല്‍വ ഹസ്‌ക്കര്‍ ,മുകേഷ് ലളിത വിജയന്‍ ,റിജോഷ് മാറോക്കി ജോസ് ,ടീന ടൈറ്റസ്, എന്നിവര്‍ പങ്കെടുത്ത മീറ്റില്‍ ആയിരത്തില്‍ അധികം അംഗങ്ങള്‍ പങ്കടുത്തു . ഒപ്പം വിവിധ കൃഷി തൈകളുടെ വിതരണം , കൂണ്‍ കൃഷി ക്ലാസ് എന്നിവ നടന്നു . ഗ്രൂപ്പിലെ പല അംഗങ്ങളെയും ഈ മീറ്റുകളിൽ വെച്ച് ആദരിച്ചു.

ഏറ്റവും അടുത്ത്.. ഈ കഴിഞ്ഞ (2018) ഒക്ടോബറിൽ ഈ കാർഷിക സംഗം വീണ്ടും തൃശ്ശൂരിൽ ഒത്തുകൂടി. പരിചയമുള്ളവരുടെ പരിചയം പുതുക്കാനും പുതിയവരെ പരിചയപ്പെടാനും വേണ്ടി. Retd കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോയ് സർ ഉദ്ഘാടനം ചെയ്ത ചടങ്ങിന് അഡ്മിൻ പാനൽ അംഗം ഉദായപ്രകാശൻ സ്വാഗതവും ഗ്രൂപ്പിന്റെ സന്ദദസഹചാരി നിസാമുദ്ദീൻ എന്നിവർ അധ്യക്ഷതയും വഹിച്ചു.

Best കർഷക ജേതാവ് വത്സ ആശംസ അർപ്പിച്ചു പ്രസംഗിച്ചു. മുഖ്യ അഡ്മിൻ ലിജോ ജോസഫ് നന്ദി പ്രകാശനം നടത്തി. ശീതകാല പച്ചക്കറി തൈകളും ഹാർഡനിങ് ചെയ്ത പച്ചക്കറി തൈകളും വിവിധ ഇനം വിത്തുകളും നടീൽ വസ്തുക്കളും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സമ്മാനിച്ചു.

KTG യുടെ ഒരു കൈത്താങ്ങ്

******************************

ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത വിധം കേരളത്തെ പ്രളയം വിഴുങ്ങിയ സമയം KTG ACT നും കൈയ്യും കെട്ടി നിൽക്കാൻ സാധിച്ചില്ല.. തങ്ങളാൽ കഴിയുന്ന സഹായം നൽകി മിക്ക അംഗങ്ങളും KTG യുടെ ഒരു കൈത്താങ്ങ് എന്ന ഉദ്യമത്തിൽ പങ്കാളികളായി. നമ്മുടെ സഹോദരങ്ങൾക്കും സമൂഹത്തിനും നേരിടേണ്ടി വന്ന വൻ നഷ്ടത്തെ തിരിച്ചുപിടിക്കാൻ.. നമ്മുടെ നാടിനെ കരകയറ്റാൻ.. ഒത്തൊരുമിച്ചു ഞങ്ങളും കൂടെ നിന്നു. ഞങ്ങളാൽ ആവും വിധം.

ഗ്രൂപ്പിലുള്ള വോളിയന്റെര്‍ മാരുടെ സഹകരണത്തോടെ സര്‍ക്കാര്‍ കൃഷി വകുപ്പുമായി സഹകരിച്ചു പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ അഡ്മിന്‍ പാനല്‍ ശ്രമിക്കുന്നുണ്ട് .

കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ ഗ്രൂപ്പിന്റെ എളിയശ്രമം ഇവിടെ തുടങ്ങുന്നു. അരിയും മുളകും മത്തനും വെണ്ടയും എല്ലാം ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നൊരു തിരിച്ചറിവ് പുതുതലമുറക്ക് കൈമാറാന്‍ കാര്യമായിത്തന്നെ മണ്ണിലേക്കിറങ്ങുന്നു. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും മാത്രമായി ചുരുക്കാന്‍ പാനൽ

അംഗങ്ങൾ ആഗ്രഹിക്കുന്നില്ല.

പുതിയ ഒരുപാട് ആശയങ്ങളും പദ്ധതികളും അണിയറയില്‍ രൂപം കൊണ്ടേയിരിക്കുന്നു. കാര്‍ഷിക വൃത്തിയില്‍ നിന്ന് ആളുകള്‍ അകന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിത്തോട്ടം ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.

എല്ലാ അംഗങ്ങളും ഒരു പോലെ പ്രവർത്തനനിരതരായി പങ്കെടുക്കുന്ന ഗ്രൂപ്പുകൾ ഇനിയും വേറെ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള കാലം ജൈവജീവിതമാകും പിന്തുടരുക എന്ന പ്രതിജ്ഞയാണ് വേണ്ടത് എന്ന് '' KTG ACT നമ്മളെ ഓര്‍മിപ്പിക്കുന്നു . കൃഷിയെയും മണ്ണിനെയും ആത്മാര്ഥ്മായി സ്‌നേഹിക്കുന്ന എല്ലാവർക്കും ഈ ഗ്രൂപ്പിന്റെ ഭാഗം ആകാവുന്നതാണ്!!!

Advertisment