Advertisment

പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനവും ഗജേന്ദ്ര ഇനം ചേനയുടെ വിളവെടുപ്പ് ഉത്സവവും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ കീഴിലുള്ള കരിമ്പ പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ പച്ചക്കറി വിളവെടുപ്പ് ഉത്ഘാടനവും കിഴങ്ങു വർഗ്ഗ വിള ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ സീഡ് വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച ഗജേന്ദ്ര ഇനം ചേനയുടെ വിളവെടുപ്പ് ഉത്സവവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ നിർവഹിച്ചു.

Advertisment

publive-image

മണികണ്ഠൻ ചോത്തൊടിയുടെ കൃഷിയിടത്തിൽ വച്ചായിരുന്നു വിളവെടുപ്പ് ഉത്സവം. മികച്ച വിളവുകൂടാതെ സ്വാദും ഉള്ളതാണു ഗജേന്ദ്ര ചേന. പൂർണ്ണമായും ജൈവ കൃഷിരീതി അവലംബിച്ച് വിവിധ കൃഷികൾ വിജയകരമായി നടത്തുകയാണ്‌ കരിമ്പ പഞ്ചായത്ത്.

publive-image

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പ്രിയ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജയലക്ഷ്മി, ഭരണ സമിതി അംഗം മണികണ്ഠൻ.കെ.വി, കരിമ്പ വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് ഫാർമേഴ്‌സ് ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി രാമകൃഷ്ണൻ എം.കെ, ട്രഷറർ സുബ്രഹ്മണ്യൻ, ഓഫീസർ സാജിദലി.പി, കൃഷി അസിസ്റ്റന്റ് മഹേഷ് എന്നിവർ പങ്കെടുത്തു.

publive-image

Advertisment