Advertisment

ഹാപ്പി വിത്ത് നിസ്സാന്‍ സര്‍വീസ് ക്യാംപിന് ഇന്ന് തുടക്കമാകുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഇന്ത്യയിലെ വാഹന ഉടമകള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താനായി നിസ്സാന്‍ നടത്തി വരുന്ന 'ഹാപ്പി വിത്ത് നിസ്സാന്‍' സര്‍വീസ് ക്യാംപെയ്‌നിന്റെ പത്താം പതിപ്പിന് ഇന്നു തുടക്കമാകുന്നു.

Advertisment

സൗജന്യ കാര്‍ പരിശോധനയ്ക്കും ടോപ് വാഷിനും പുറമെ ലേബര്‍ ചാര്‍ജുകളില്‍ 20% ഇളവും കാര്‍ ആക്‌സസറീസുകള്‍ക്ക് ആകര്‍ഷകമായ ഇളവും ലഭിക്കും.കൂടാതെ ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും ലഭിക്കും.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സര്‍വീസ് ക്യാംപ് ഡിസംബര്‍ 24ന് അവസാനിക്കും.എല്ലാ നിസ്സാന്‍,ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും ഈ സേവനം ലഭ്യമാണ്.കഴിഞ്ഞ ഒന്‍പത് സര്‍വീസ് ക്യാംപുകളിലായി ഒരു ലക്ഷത്തിലധികം പേര്‍ നിസ്സാന്‍ സര്‍വീസ് ക്യാംപ് പ്രയോജനപ്പെടുത്തിയിരുന്നു.

നിസ്സാന് ഉപഭോക്താക്കളോടുള്ള ബന്ധം വില്‍പനയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നു നിസ്സാര്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ,് ആഫ്റ്റര്‍ സെയില്‍സ് സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.

കാറുകളുടെ വില്‍പ്പനയ്ക്കു ശേഷം ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സേവനമാണ് ഹാപ്പി വിത്ത് നിസ്സാന്‍ സര്‍വീസ് ക്യാംപുകള്‍. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്ല ഉടമസ്ഥാവകാശം പ്രദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണിതെന്നും സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.

ഹാപ്പി വിത്ത് നിസ്സാന്‍ സര്‍വീസ് ക്യാംപില്‍ നിസ്സാന്‍,ഡാറ്റ്‌സണ്‍ അംഗീകൃത സെന്ററുകളില്‍ നടത്തുന്ന കാര്‍ സര്‍വീസുകള്‍,നിസ്സാന്‍ സ്‌പെയര്‍ പാര്‍ട്ട്‌സ്,ഓയില്‍, മറ്റ് ആക്‌സസറീസ് എന്നിവയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വിശദീകരിച്ചു നല്‍കും

Advertisment