Advertisment

പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസുമായി ഐഡിബിഐ ബാങ്ക്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ:  ഉയര്‍ന്ന നെറ്റ്‌വര്‍ക്കുള്ള ഇടപാടുകാര്‍ക്കായി ഐഡിബിഐ ബാങ്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് (പിഎംഎസ്) ആരംഭിച്ചു. ഉപകമ്പനിയായ ഐഡിബിഐ കാപ്പിറ്റലുമായി സഹകരിച്ചാണ് ഇടപാടുകാര്‍ക്ക് പിഎംഎസ് നല്‍കുക.

publive-image

രാജ്യത്തെ 12 നഗരങ്ങളിലെ 100 മുഖ്യ ശാഖകളില്‍ പിഎംഎസ് ലഭിക്കും. ഇടപാടുകാര്‍ക്ക് അവരുടെ നിക്ഷേപ ലക്ഷ്യം നേടാന്‍ സഹായിക്കുന്ന വിധത്തില്‍ പ്രഫഷണല്‍ പിഎംഎസ് സേവനമാണ് ഇതുവഴി ലഭിക്കുന്നത്.

Advertisment