Advertisment

ശ്രീരാം ജനറല്‍ ഇന്‍ഷൂറന്‍സ് പ്രസിഡന്റ് അഫ്താബ് അല്‍വിക്ക് ഈ വര്‍ഷത്തെ ഇന്‍ഷൂറന്‍സ് പേഴ്‌സണാലിറ്റി പുരസ്‌ക്കാരം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ശ്രീരാം ജനറല്‍ ഇന്‍ഷൂറന്‍സ് പ്രസിഡന്റും ദേശീയ മേധാവിയുമായ അഫ്താബ് അല്‍വിയെ ഇത്തവണത്തെ ഇന്‍ഷൂറന്‍സ് ഇന്ത്യ സമിറ്റ് ആന്റ് അവാര്‍ഡ്‌സിലെ ഇന്‍ഷൂറന്‍സ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. രാജ്യത്തെ ഇന്‍ഷൂറന്‍സ് മേഖലയിലെ ഏറ്റവും മികച്ചവരെ ആദരിക്കുന്ന വാര്‍ഷിക വേദിയാണ് ഈ ഉച്ചകോടി.

Advertisment

publive-image

ഐ.ആര്‍.ഡി.എ.ഐ. മുന്‍ അംഗം നിലേഷ് സാതേ, നാഷണല്‍ ഇന്‍ഷൂറന്‍സ് മുന്‍ സി.എം.ഡി. കെ. സനന്ത് കുമാര്‍, ഇ.വൈ. ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് അഡൈ്വസറി മേധാവി സന്ദീപ് ഘോഷ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഇന്‍ഷൂറന്‍സ് മേഖല മുന്‍പൊന്നുമില്ലാത്ത രീതിയിലെ മാറ്റങ്ങളാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് പുരസ്‌ക്കാര നേട്ടത്തെക്കുറിച്ചു പ്രതികരിച്ച അഫ്താബ് അല്‍വി ചൂണ്ടിക്കാട്ടി. ബിസിനസ് കൂടുതല്‍ ഫലപ്രദമാക്കുന്ന രീതിയില്‍ ചെലവ് ആസൂത്രണം ചെയ്യാന്‍ എല്ലാ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും ശ്രമിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment