Advertisment

ആക്‌സിസ് ബാങ്ക് 'മാഗ്നസ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, സമ്പരായ ഇടപാടുകാരെ ലക്ഷ്യമാക്കി 'മാഗ്നസ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി. യാത്ര, താമസം, ഭക്ഷണം, സിനിമ ജീവിതത്തിലെ ഏതാവശ്യത്തിനു ഉപയോഗിക്കാവു വിധത്തിലാണ് ഈ പ്രീമിയം കാര്‍ഡ് രൂപകല്‍പ്പന ചെയ്തു പുറത്തിറക്കിയിട്ടുള്ളത്.

Advertisment

publive-image

ആക്‌സിസ് ബാങ്കിന്റെ ഇടപാടുകര്‍ക്കു മാത്രമല്ല, മറ്റു ബാങ്കുകളുടെ ഇടപാടുകാര്‍ക്കും ഈ കാര്‍ഡ് ലഭ്യമാണ്. സ്ഥിരമായി യാത്ര ചെയ്യുവര്‍ക്കു ഏറ്റവും മികച്ച കാര്‍ഡാണിതെന്ന് ബാങ്ക് അവകാശപ്പെടുന്നു.

യാത്രാ വിഭാഗത്തില്‍ ഓരോ വര്‍ഷവും കോപ്ലിമെന്ററി വിമാന ടിക്കറ്റും വര്‍ഷത്തില്‍ എട്ട് തവണ എയര്‍പോര്‍ട്ട് സേവനങ്ങള്‍ ( എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ഏജന്റ്, ഫാസ്റ്റ് ട്രാക്ക് ചെക്ക് ഇന്‍, ഇമിഗ്രേഷന്‍ തുടങ്ങിയവ) ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാര്‍ക്കു നല്‍കുുവെ് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ്‌സ് ഇവിപിയും ഹെഡ്ഡുമായ സഞ്ജീവ് മോഗെ പറഞ്ഞു.

മറ്റുകാര്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ ഫോറക്‌സ് മാര്‍ക്കപ്പ്, കുറഞ്ഞ പലിശ, ഫീസ് രഹിത കാഷ് പിന്‍വലിക്കല്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് എടുത്ത് ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണത്തിന് 25 ശതമാനം കിഴിവ് ലഭിക്കും. കാര്‍ഡ് ഉപയോഗിച്ചു ചെലവഴിക്കു ഓരോ 200 രൂപയ്ക്കും 12 എഡ്ജ് പോയിന്റ് ലഭിക്കും. യാത്ര, മേക്ക് മൈ ട്രിപ്, ഗോയിബിബ്‌ളോ തുടങ്ങിയവയില്‍ റിവാര്‍ഡ് പോയിന്റ് ഉപയോഗിച്ച് വാങ്ങല്‍ നടത്താം.

രണ്ടു ലക്ഷം രൂപ വരെയുള്ള വാങ്ങല്‍ സംരംക്ഷണം കിട്ടും. വിമാനാപകടത്തിന് 450 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.

Advertisment