Advertisment

സ്റ്റുഡന്റ്സ് സ്റ്റാര്‍ട്ടപ്പിന്‍റെ ഭാഗമാകാന്‍ ഡോ. ബോബി ചെമ്മണൂരും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ധുര അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്സ്ടിറ്റ്യുഷൻസിൽ സ്റ്റുഡന്റ്സ് സ്റ്റാര്ട്ടപ്പിന്റെ ഭാഗമാകാൻ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ ധാരണാപത്രം ഒപ്പുവെക്കുകയും അണ്ണെ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്സ്ടിറ്റ്യുഷൻസിൽ ചെയർമാൻ എം.എസ് ഷായ്ക്ക് കൈമാറുകയും ചെയ്തു.

Advertisment

publive-image

സ്വർണ്ണാഭരണ രംഗത്തും ഹോസ്പ്പിറ്റാലിറ്റി, ഇ കൊമേഴ്സ്, നോൺ ബാങ്കിംഗ്, ഫിനാന്സ് എന്നീ മേഖലകളിലും ആരംഭിക്കുന്ന സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്ത്, വിദ്യാർത്ഥികളെ മികച്ച സംരംഭകരാക്കി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ.ബോബി ചെമ്മണൂർ പറഞ്ഞു.

ചടങ്ങിൽ ചെമ്മണൂർ ഗ്രൂപ്പ് ജനറൽ മാനേജർ (മാർക്കററിംഗ്) അനിൽ സി.പി, ട്രെയിനിംഗ് ആന്റ് പ്ലെയ്സ്മെന്റ് മാനേജർ എൻ സജിത്, അക്കാദമി ഡീൻ കെ സരീഷ് കുമാർ, പ്രിന്സിപ്പാൾ ഡോ.കെ രാജേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

Advertisment