Advertisment

അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തയുടെ 275-മത് പുസ്തകമായ 'ഹു ആം ഐ' പ്രകാശനം നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത രചിച്ച 275 മത് 'ഹു ആം ഐ' എന്ന പുസ്തകത്തിന്റെ പ്രകാശനം ശശി തരൂർ എംപി നിർവഹിച്ചു. മസ്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആദ്യ കോപ്പി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ് സ്വീകരിച്ചു.

Advertisment

റുവാണ്ട ഹൈകമ്മീഷണർ ഏണസ്റ്റ് റുവാമുക്യോ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു.

publive-image

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, മലങ്കര മാർത്തോമ സിറിയൻ ചർച്ച് തിരുവനന്തപുരം - കൊട്ടാരക്കര ഭദ്രാസനാധിപൻ റൈറ്റ് റവ.ജോസഫ് മാർ ബർന്നബാസ് എപ്പിസ്ക്കോപ്പ, ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പി.എച്ച് കുര്യൻ ഐ.എ.എസ് പാളയം ഇമാം വി.പി.ശുഹൈബ് മൗലവി, നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ജനറൽ സെക്രട്ടറി റവ.ഫാദർ ദാനിയേൽ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

വിവിധ സഭകളുടെ വൈദീകർ, രാഷ്ട്രീയ സാമുദായിക സഭാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പുസ്തകം വിറ്റ് ലഭിക്കുന്ന തുക മുഴുവൻ ഡൽഹി തെരുവിൽ അലയുന്ന കുട്ടികളെ സംരംക്ഷിക്കുന്ന ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ 'ആശാ ഗ്രഹ്' പദ്ധതിക്ക് വിനിയോഗിക്കുമെന്ന് പി.ആർ.ഒ ഫാദർ സിജോ പന്തപ്പള്ളിൽ അറിയിച്ചു.

Advertisment