Advertisment

നാല്പതുകളിലെ പ്രണയലേഖനം

author-image
admin
New Update

ന്റെ ബോധമണ്ഡലത്തിൽ നിന്നുത്ഭവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളിൽ നല്ല ചാലക ശക്തിയുള്ള ഒരു തരംഗമാണ് നിന്നിലേക്ക് പ്രവഹിച്ചിട്ടുള്ളത് .ആ പ്രതലം മജ്ജയും മാസവും ഉള്ള ശരീരമാണെങ്കിലും എന്റെ ചാലകതയ്ക്ക് ശക്തി തന്നത് ആ ചിന്തകളായിരുന്നു .......

Advertisment

പ്രണയമാണോ സൗഹൃദമാണോ അങ്ങനൊന്നും എനിക്കറിയില്ല .മിക്ക എതിർലിംഗ വ്യക്തികളും എന്റെ സഹോദരികളെപ്പോലായിരുന്നു .

publive-image

സൗഹൃദം സ്ത്രീകളുമായി സൂക്ഷിച്ചിട്ടില്ല എന്നുതന്നെ പറയാം .എന്താണ് കാരണം എന്ന് ഇന്നുവരെ എനിക്കറിയില്ല. ചിലപ്പോൾ അവരോട് അലിഞ്ഞുപോകും എന്നഭയമാണോ എന്നറിയില്ല ...

എന്തുതന്നെയായാലും തന്നിലേക്ക് ആവാഹിച്ചത് ഞാൻ എന്താണോ ഭയപ്പെട്ടിരുന്നത് അതിലേക്ക് തന്നെ ആയിരുന്നു. അതെ ആ അലിഞ്ഞുപോക്ക്‌ .പലപ്പോഴും മാഷിന്റെ സൗഹൃദനിർവ്വചനങ്ങൾക്കപ്പുറത്തേക്ക് എന്റെ ബന്ധം ആഴത്തിൽ പടർത്തിയത് എന്ത് പേരിട്ട് വിളിക്കണം എന്നൊന്നും അറിയില്ല .

നിർവ്വചനങ്ങൾ ഇല്ലാത്ത എന്നിലേക്ക് മാത്രമാകുന്ന എന്നാൽ എന്റേതല്ലാത്ത അനശ്വര അനുഭൂതിപടരുന്നൊരിഷ്ടം മാഷിൽ നിന്നും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി ......

സത്യത്തിൽ ഞാൻ ആദ്യമേ പറഞ്ഞപോലെ ഒളിച്ചുവയ്ക്കാൻ കഴിയാത്ത എന്റെ മനസ്സിന്റെ വികാരങ്ങൾ മാഷിലേക്ക് തന്നെയാണ് എത്തേണ്ടതെന്ന് മാഷിലൂടെ മനസ്സിലാക്കി എന്നതാണ് യാഥാർഥ്യം. അതിനു അറിയാതെ സാഹചര്യങ്ങൾ വിരുന്നുകാരെപോലെ കടന്നുവന്നു എന്നുമാത്രം.

എന്നെ അനുഗമിക്കാം അല്ലെങ്കിൽ മാഷിനെ അനുഗമിക്കാം രണ്ടായാലും ജീവിതം രണ്ടുപേർക്കും ഉണ്ടെന്ന യാഥാർഥ്യം നമ്മൾ മനസ്സിലാക്കണം എന്നുമാത്രം .

ഇഷ്ടമാണ് ഈ ജന്മം മുഴുവൻ .

Advertisment