Advertisment

ജെ.സി.ബി സാഹിത്യ പുരസ്‌ക്കാരം: ബെന്യാമിനും പെരുമാള്‍ മുരുകനും അന്തിമ പട്ടികയില്‍

New Update

കൊച്ചി: പ്രഥമ ജെസിബി സാഹിത്യപുരസ്‌ക്കാരത്തിന്റെ അവസാന അഞ്ച് പേരുടെ പട്ടികയില്‍ ബെന്യാമിനും പെരുമാള്‍ മുരുകനും. ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ജാസ്മിന്‍ ഡേയ്‌സ് എന്ന കൃതിയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാരത്തിന്റെ അവസാന അഞ്ചില്‍ എത്തിയത്്. ഷഹനാസ് ഹബീബാണ് ജാസ്മിന്‍ ഡേയ്‌സ് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Advertisment

publive-image

തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്റെ പൂനാച്ചി എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ പൂനാച്ചി, ദി സ്റ്റോറി ഓഫ് എ ബ്ലാക്ക് ഗോട്ട് എന്ന നോവലാണ് പട്ടികയലുള്ളത്. എന്‍.കല്യാണരാമനാണ് പൂനാച്ചി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

അവാര്‍ഡ് നേടുന്ന നോവലിന് 25 ലക്ഷം രൂപയാണ് സമ്മാന തുക. മൊഴമാറ്റത്തിന് അഞ്ച് ലക്ഷവും ലഭിക്കും. അവസാന അഞ്ചില്‍ ഉള്‍പ്പെടുന്ന പുസ്തകത്തിന് ഒരു ലക്ഷം രൂപയും 50000 രൂപ മൊഴിമാറ്റത്തിനും ലഭിക്കും. ഒക്ടോബര്‍ 24നാണ് വിജയിയെ പ്രഖ്യാപിക്കുക.

ചലച്ചിത്ര പ്രവര്‍ത്തക ദീപ മെഹ്ത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, എഴുത്തുകാരിയും യേല്‍ സര്‍വകലാശാലയിലെ ആസട്രോഫിസിസ്റ്റുമായ പ്രിയംവദ നടരാജന്‍, നോവലിസ്റ്റ് വിവേക് ഷാന്‍ബാഗ്, എഴുത്തുകാരന്‍ അര്‍ഷിയ സത്താര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവസാന റൗണ്ടിലേക്കുള്ള നോവലുകള്‍ തിരഞ്ഞെടുത്തത്.

Advertisment