Advertisment

കാത്തിരിപ്പ്

author-image
admin
Updated On
New Update

- റമീന സജീവ്‌

publive-image

കാത്തിരിപ്പിൻ സുഖവും പേറി ,

നൊമ്പരത്തിൻ സുഗന്ധവുമായി ,

ചെഞ്ചുണ്ടിൽ പുഞ്ചിരി ചേലുമായി ,

പാടാത്ത പാട്ടിന്റെ ഈണത്തോടെ ,

വസന്തകാലത്തിൻ കുളിരുമായി കടൽ കടന്ന് എത്തുന്ന

കാറ്റിനും ഉണ്ടാം ഏറെ കഥകൾ പറയുവാനായി .

പുഷ്പ വാടിയിൽ പാറി നടക്കുന്ന

വർണ്ണശലഭങ്ങളോടൊത്തു കിന്നാരം ചൊല്ലുമ്പോഴും ,

പൂമുഖ പടിയിൽ മൃദുലമായ തലോടൽ ആയി നീ കടന്നു പോകുമ്പോഴും ,

കാറ്റാടി മരങ്ങളിലൂടെ ചൂളം കുത്തി പാടി പോകുമ്പോഴും ,

നിൻ സ്പർശനത്താൽ ഉണ്ടാകുന്ന ദലമർമ്മരങ്ങൾ തൻ

നിർവൃതി മനസ്സിനെ കൂടുതൽ ആർദ്രമാക്കുന്നു .

Advertisment