Advertisment

ത്യാഗത്തിന്‍ തേന്‍മഴയായ്‌ ക്രിസ്‌തുമസ്‌ (കവിത)

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

publive-image

ഭൂമിയില്‍...മാനവ രക്ഷക്കായ്‌....

ഭൂമിയോളം...താഴ്‌ന്നിറങ്ങി...

ഭൂമിയില്‍.... വെറും.. കാലിത്തൊഴുത്തില്‍..

വന്നു പിറന്ന.... ഭൂലോക...നാഥാ....

നായകാ....സ്‌തുതി എന്നു...മെന്നും....

ബെത്‌ലഹേമിലെ...കാലികള്‍...മേയും....

തൊഴുത്തില്‍.....പിറന്ന...രാജാധിരാജാ...

ദേവാധിദേവാ...ഉണ്ണിയേശുതന്‍.....

തൃപ്പാദത്തില്‍....നമിക്കാം....കുമ്പിടാം...

ഏഴെക്കു.... തോഴനാം..ശ്രീയേശുനാഥാ...

സ്‌നേഹത്തിന്‍...ത്യാഗത്തിന്‍ കരുണതന്‍...

മോഹനസന്ദേശം...നിത്യം...വാരി...വിതറും..

പരിശുദ്ധമാം..നിത്യ..സ്‌മരണകള്‍..

ഓടിയെത്തും..തഴുകും.. താലോലിക്കും...

പാരിലെല്ലാം..ആനന്ദാഭിഷേകം ചൊരിയും...

വാരിവിതറും..കോരിച്ചൊരിയും..ആനന്ദം...

ത്യാഗത്തിന്‍....തേന്‍മഴ...പൊഴിയും...

അനുഗ്രഹത്തിന്‍....പൂമഴ പെയ്യും....

ക്രിസ്‌മസ്‌ക്കാലം..വന്നല്ലോ..ചാരത്ത്‌...

ആടാം...പാടാം....മോദമോടെ.....

ത്യാഗത്തില്‍..സ്‌നേഹത്തില്‍..മണിനാദമോടെ....

മോഹന....ഗാനം...പാടാം...പാടിടാം....

ക്രിസ്‌മസ്‌ സ്‌നേഹാശംസകള്‍...പങ്കിടാം....

Advertisment