Advertisment

ഏപ്രില്‍ ലില്ലി

author-image
അഗ്നിഹോത്രി
New Update

publive-image

Advertisment

നീയൊന്നുമറിയാതെയൊരാണ്ടായി

നിദ്രയിലഭിരമിച്ചിട്ടു-

മിന്നെന്‍ തൊടിയില്‍വന്നു

വിരിഞ്ഞ നിന്‍ മുഖത്തെ

പുഞ്ചിരിയില്‍ കണ്ടില്ല തെല്ലുമാലസ്യ-

മന്തിമാനചോപ്പിന്‍ ചേലുള്ള ലില്ലിപ്പൂവേ!

മേടമാസ വിഷുപ്പുലരിയില്‍ കണി-

കാണാനെത്തുന്ന നിന്നെ

മേടപ്പൂവെന്നാരും വിളിയ്ക്കാഞ്ഞതെന്തേ..?

കാണാനൊരു ശീമപ്പെണ്‍കൊടി

ഛായ, നിനക്കുണ്ടതിനാലോ-

യേപ്രില്‍ ലില്ലിയെന്നു പേരിട്ടു വിളിച്ചു..!

publive-image

ഹരിത വര്‍ണ്ണമാര്‍ന്ന നിന്‍ കൃശഗാത്ര-

ത്തിലൊരു കുഞ്ഞിളം കാറ്റേറ്റു നീ-

യിളകിയാടി നൃത്തമാടീടുമ്പോള്‍

ആനന്ദചിത്തനാകുന്നു ഞാനെങ്കിലു-

മുടനെവരുന്നു വിഷാദമെന്നില്‍..

മടങ്ങുമല്ലോ നീയുടനെ..

നിദ്രപൂകാനായി ലില്ലിപ്പൂവേ..!

Advertisment