Advertisment

ഹൃദയം തുറന്നപ്പോൾ

author-image
admin
New Update

- ജുബി ജുവൈരിയത്

Advertisment

publive-image

ഴിയരികിലൊരനാഥ ഹൃദയം..

ആരോ

വലിച്ചെറിഞ്ഞതാകാം..!

വാരിയെടുത്തു വീട്ടിലേക്കോടി...

എന്തോ

വല്ലാത്തൊരടുപ്പം..!

ആരുമറിയാതൊന്നു

തുറന്നുനോക്കി...

അറകളിലൂടെ കണ്ണോടിച്ചു

വന്ധ്യത വന്നൊരു

മയിൽപ്പീലിത്തുണ്ട്...

ചോരവാർന്നൊലിച്ച

മഞ്ചാടിമണികൾ..

കണ്ണീരുകുടിച്ചുവീർത്ത

മഷിത്തണ്ട്...

കടിച്ചുതുപ്പിയ പെൻസിൽ തൊണ്ട്...

പശിപ്പശയിലൊട്ടിയ

ഉണക്കവറ്റ്...

പിന്നെ

അടർന്നുവീണൊരു

പുഞ്ചിരിച്ചുണ്ട്...!

നോട്ടം താഴേക്കൂർന്നിറങ്ങി

മുളച്ചുണങ്ങിയ

പ്രണയവള്ളികൾ...

വിണ്ടുകീറിയ ചുടു ചുംബനങ്ങൾ...

എല്ലൊടിഞ്ഞാ-

ലിംഗനങ്ങൾ

മാറാല മൂടിയ ഓർമക്കണ്ണുകൾ..

ഒടിഞ്ഞു തൂങ്ങിയ

സ്വപ്നച്ചിറകുകൾ...

ചോരപ്രളയത്തിൽ

മുങ്ങിപ്പൊങ്ങുന്ന

അക്ഷരക്കൂട്ടുകൾ..

ബന്ധ ബന്ധനങ്ങളുടെ

ചങ്ങലപ്പാടുകൾ...

വാടിക്കുഴഞ്ഞ പ്രതീക്ഷ-ക്കതിരുകൾ...

മുനിഞ്ഞുകത്തുന്ന

സൗഹൃദത്തിരികൾ..

പിന്നെ.. തിരിച്ചറിയാത്ത

ഒത്തിരി മുഖചിത്രങ്ങൾ..!

അടിത്തട്ടിലൊരു തുടിപ്പ്!

തൊട്ടതും കൂടുവിട്ടോടി

സ്വത്വം മേലോട്ട്...!?

പെട്ടെന്നെന്റെ ഇട നെഞ്ചിലൊരു വിറയൽ

ഒരു തരിപ്പ്..

ഒരു പിടച്ചിൽ..

സർവം...നേർത്തു നേർത്തില്ലാതലിഞ്ഞലി

ഞ്ഞൊരു മഞ്ഞു കിളിയായ് പറന്നകന്നു

ദൂരേക്ക്...

Advertisment