Advertisment

കഥകളും കവിതകളും കുട്ടികളുടെ കുട്ടി മാഷും.. നാടിന്‌ വെളിച്ചമായി വീട്ടില്‍ ഒരു വായനശാല

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പുസ്‌തകം ഉറങ്ങാത്ത വീട്ടില്‍ പുര നിറഞ്ഞു നില്‍ക്കുന്ന സാഹിത്യ കൃതികള്‍. വായനയുടെ അനുഭൂതി മാത്രമല്ല കുട്ടികളോടൊത്തുള്ള കഥ പറച്ചിലും കവിതാമത്സരവും. ഇതിനുപുറമെ ബാലവേദിയും വനിതാവേദിയും യൂത്ത്‌ക്ലബ്ബും. പിന്നെ പുസ്‌തകചര്‍ച്ചയും വിശേഷദിനാചരണങ്ങളുമൊക്കെയായി ഒരു നാടിനെ നന്മയോടു ചേര്‍ക്കുന്നു ഈ അധ്യാപകന്‍.

Advertisment

publive-image

 ഗ്രന്ഥശാലകളിലേക്ക്‌ വായിക്കാനെത്തുന്നവര്‍ വിരളമാകുന്ന കാലത്ത്‌ സ്വന്തം വീടുതന്നെ വായനക്കാര്‍ക്കായി തുറന്നിട്ട്‌ മാതൃകകാണിക്കുകയാണ്‌ എഴുത്തുകാരനും അദ്ധ്യാപകനുമായ കെ.എന്‍.കുട്ടി കടമ്പഴിപ്പുറം. ബാലസാഹിത്യകാരന്‍ എന്ന നിലയിലാണ്‌ കെ.എന്‍.കുട്ടി മാഷ്‌ അറിയപ്പെടാറുള്ളത്‌.

പക്ഷെ കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്നവര്‍ക്കും ഉള്‍ക്കാഴ്‌ച നല്‍കുന്ന നിരവധി കൃതികളുടെ രചയിതാവാണിദ്ദേ ഹം. കുട്ടിമാഷ്‌ എന്ന്‌ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന കെ.എന്‍.കുട്ടി മലയാളത്തില്‍ കുട്ടികള്‍ക്കായി മുപ്പതിലേറെ പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്‌. വൈവിധ്യമാ ര്‍ന്ന വിഷയങ്ങള്‍ ആസ്‌പദമാക്കിയുള്ള കഥകള്‍ കുട്ടികളുടെ മനസ്സില്‍ ഭാവനയും ചിന്തയും വികസിപ്പിക്കുന്നവയാണ്‌. അനേകം പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹനായി. മലയാളത്തിലെ മിക്ക പ്രസാധകരും കെ.എന്‍.കുട്ടിയുടെ രചനകള്‍ പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പുസ്‌തകമാണ്‌ മാഷിന്റെ സന്തതസഹചാരി. കൈവശമുണ്ടായിരുന്ന പുസ്‌തക ങ്ങളും സുഹൃത്തുക്കള്‍ സമ്മാനിച്ച പുസ്‌തകങ്ങളും സമാഹരിച്ചാണ്‌ വീടിന്റെ മട്ടു പ്പാവില്‍ ഗ്രന്ഥാലയം സജീകരിച്ചിട്ടുള്ളത്‌. കേവല വായനക്കപ്പുറം ഒരു നാടിന്റെ മനസ്സറിഞ്ഞ്‌ സ്ഥാപിച്ച ഇവിടം അറിവിന്റെ കേന്ദ്രമായി മാറുകയാണ്‌. പുസ്‌തകം ഉറ ങ്ങാത്ത വീട്ടില്‍ പുര നിറഞ്ഞു നില്‍ക്കുന്ന സാഹിത്യ കൃതികള്‍.

വായനയുടെ അനു ഭൂതി മാത്രമല്ല കുട്ടികളോടൊത്തുള്ള കഥ പറച്ചിലും കവിതാമത്സരവും. ഇതിനുപുറ മെ ബാലവേദിയും വനിതാവേദിയും യൂത്ത്‌ക്ലബ്ബും. പിന്നെ പുസ്‌തകചര്‍ച്ചയും വിശേഷദിനാചരണങ്ങളുമൊക്കെയായി ഒരു നാടിനെ നന്മയോടു ചേര്‍ക്കുന്നു ഈ അധ്യാപകന്‍. അറിവിന്റെ ഉള്ളകങ്ങള്‍ ഒരു കാലത്ത്‌ ഓരോ ദേശത്തിന്റെയും അക്ഷരദീപങ്ങളായിരുന്നു വായനശാലകള്‍.

publive-image

വൈജ്ഞാനിക ചര്‍ച്ചകളും സാംസ്‌കാരിക സദസ്സുകളും കഥ പറയുന്ന ഇടങ്ങ ളുമായിരുന്നു. ഇപ്പോള്‍ മിക്ക വായനശാലകളും അപചയത്തിന്റെ വക്കിലാണ്‌. സാ ങ്കേതിക മാധ്യമങ്ങളുടെ അതിപ്രസരംമൂലം വായനശാലകള്‍ അവഗണിക്കപ്പെട്ടു കിടക്കുകയാണ്‌. കുട്ടികള്‍ സോഷ്യല്‍ മീഡിയകളിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളി ലും മാത്രമായി ചുരുങ്ങി. ഈ ഒരു സാഹചര്യത്തിലാണ്‌ ധാരാളം പുസ്‌തകങ്ങള്‍ കയ്യിലുള്ളപ്പോള്‍ എന്തുകൊണ്ട്‌ വീടൊരു വായനശാല പോലെ പ്രവര്‍ത്തിച്ചുകൂടാ എന്ന ആശയം മാഷിനുണ്ടാകുന്നത്‌.

പുതിയ അംഗങ്ങളെ ചേര്‍ത്തും കുട്ടികളുമായി കൂട്ടുകൂടിയും പുസ്‌തകങ്ങള്‍ ആവശ്യാനുസരണം നല്‍കിയും ഈ വീട്‌ വായന യുടെ വസന്തമാവുകയാണ്‌. വീടിന്റെ മുകള്‍ നിലയില്‍ 250 സ്‌ക്വയര്‍ ഫീറ്റ്‌ സ്ഥലത്ത്‌ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചിട്ട്‌ രണ്ടുവര്‍ഷമായി. ദിവസവും ഒട്ടേറെ കുട്ടികള്‍ എ ത്തുന്നു. തൂലിക എന്ന നാമധേയത്തിലാണ്‌ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്‌. ഇപ്പോള്‍ 1200 ലേറെ പുസ്‌തകങ്ങള്‍ ഈ ഗ്രന്ഥപുരയിലുണ്ട്‌.

കഴിഞ്ഞ വര്‍ഷം ലൈബ്രറി കൗ ണ്‍സിലിന്റെ അംഗീകാരവും ഈ അക്ഷരവീടിനു കിട്ടി. തന്റെ നാട്‌ വായനയുടെ പേരില്‍ അറിയപ്പെടാനാണ്‌ മാഷ്‌ ആഗ്രഹിക്കുന്നത്‌. ഈ ഗ്രാമത്തില്‍ കുട്ടികളും മുതിര്‍ന്നവരും പുസ്‌തകപ്രിയരാണ്‌. സ്വന്തം വീട്ടില്‍ തുടങ്ങിയ വായനശാല നാട്ടുകാര്‍ക്ക്‌ മുഴുവനുമാണെന്ന്‌ മാഷ്‌ പറയും. വായിക്കാന്‍ കൊതിക്കുന്ന കൈകളില്‍ പുസ്‌തകങ്ങള്‍ എത്താതിരുന്നാല്‍ പിന്നെ പുസ്‌തകത്തിന്‌ എന്തു പ്രസക്തി ? പൊടിയും മാറാലയും പിടിച്ച്‌ മൂലയില്‍ കിടക്കേണ്ടവയല്ല പുസ്‌ത കങ്ങള്‍.

publive-image

അക്ഷരസ്‌നേഹികള്‍ക്ക്‌ തൂലികയില്‍ വരാം. ഇഷ്ടമുള്ളത്‌ തിരഞ്ഞെടുത്ത്‌ വായിക്കാം. ഭാര്യ പുല്ലുണ്ടശ്ശേരി എ.എല്‍.പി.സ്‌കൂള്‍ അദ്ധ്യാപിക എന്‍.രാജിയും മക്കളായ ഐശ്വര്യയും ആര്യയുമാണ്‌ ഈ പുസ്‌തകവീട്ടിലെ അംഗങ്ങള്‍. കുട്ടികള്‍ക്ക്‌ ക്ലാസ്‌ എടുക്കുന്നതിനും മറ്റും അവധി ദിനത്തില്‍ പുറത്തുപോയാലും പുസ്‌തകം നല്‍കാ നും തിരിച്ചെടുക്കാനും ലൈബ്രേറിയരായി ഇവരുണ്ടാകും.

അദ്ധ്യാപന ജോലി കഴി ഞ്ഞുവന്നാല്‍ മാഷ്‌ കുട്ടകളോടൊത്തിരിക്കും. എഴുത്തും വായനയും അത്രയധികം സ്‌നേഹിക്കുന്ന മാഷിന്‌ ഇതൊന്നും വിരസമാകാറേയില്ല. നാട്ടില്‍ എഴുത്തുകാര്‍ ധാ രാളം ഉണ്ടെങ്കിലും കുട്ടികള്‍ക്കുവേണ്ടി എഴുതുന്നവര്‍ കുറവാണ്‌. പുതിയ എഴുത്തു കാരും കുട്ടികള്‍ക്ക്‌ വേണ്ടി എഴുതാറില്ല. കുട്ടികള്‍ക്കുവേണ്ടി എഴുതുക എന്നത്‌ ഇതിഹാസ സമാനമാണ്‌.

പഴഞ്ചൊല്ലുകളും കടംകഥകളും നുറുങ്ങുകവിതയും ഉള്‍ച്ചേര്‍ ന്നവയായിരിക്കും ബാലസാഹിത്യം. അദ്ധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും മനസ്സ്‌ ഒരേ ലക്ഷ്യത്തോടെ ഇഴുകിച്ചേരുമ്പോഴാണ്‌ സര്‍ഗ്ഗധനരായ വിദ്യാര്‍ത്ഥികള്‍ ഉണ്ടാകുന്നത്‌. ഒരു കുട്ടിയും വഴി തെറ്റാനുള്ള പഴുതുണ്ടാകരുത്‌.

പുഴകളെയും പൂമ്പാറ്റകളെയും അവര്‍ താല്‍പര്യത്തോടെ വീക്ഷിക്കണം. മനസ്സിന്റെ ഇരുട്ടറകളിലേക്ക്‌ വെളിച്ചം പരക്കണം. ഇതിന്‌ നല്ല പുസ്‌തകങ്ങള്‍ കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നുവെ ന്ന്‌ ഉറപ്പുവരുത്തണം. മുതിര്‍ന്നവര്‍ക്കറിഞ്ഞുകൂടാത്ത പല കൗതുകങ്ങളും മനസ്സില്‍ സൂക്ഷിക്കുന്നവരാണ്‌ കുട്ടികള്‍. അവരുടെ മനസ്സില്‍ ഭാവനയും ചിന്തകളും വേഗത്തില്‍ വരും.

മുതിര്‍ന്നവര്‍ തമ്മിലുള്ള കലഹത്തിന്റെ മൗനനൊമ്പരങ്ങള്‍ ആദ്യം അനുഭവിക്കുന്നതുപോലും കുട്ടികളാണ്‌. അവരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാ തെ ശാസിച്ചും ശിക്ഷിച്ചും മൂലക്കിരുത്താന്‍ പാടില്ല. നല്ല കഥകള്‍ നന്മയുള്ള ഇളം മനസ്സുകളില്‍ വിത്തായി മുളച്ചുവരാതിരിക്കില്ല. ആ തൈകളായിരിക്കും നാളെയുടെ തണല്‍മരങ്ങള്‍.

Advertisment