Advertisment

കൃതിയില്‍ 9 ദിവസം 17 ഡോക്യുമെന്ററികള്‍

author-image
റാംമോഹന്‍ പാലിയത്ത്
Updated On
New Update

കൊച്ചി:  എറണാകുളം മറൈന്‍ ഡ്രൈവില്‍ കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോല്‍സവത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഡോക്യുഫെസ്റ്റില്‍ ഒമ്പത് ദിവസങ്ങളിലായി 17 ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.

Advertisment

publive-image

നാളെ (9 ശനി) ആരംഭിക്കുന്ന കൃതി ഡോക്യുഫെസ്റ്റില്‍ ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് ആണ് ഉദ്ഘാടന ചിത്രം. ഈ മാസം 17 വരെയാണ് ഡോക്യുഫെസ്റ്റ്. 9 മുതല്‍ 16 വരെ ദിവസവും വൈകിട്ട് ഏഴ് മണിക്കും 17ന് 5.30നുമാണ് പ്രദര്‍ശനം ആരംഭിക്കുക.

ഡോക്യുമെന്ററികള്‍ (തീയതി, സമയം, ചിത്രം, സംവിധാനം എന്ന ക്രമത്തില്‍)

ഫെബ്രുവരി 9 ശനി: 7.00: ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക്, ഷൈനി ജേക്കബ് ബെഞ്ചമിന്‍. 7.55: കലാമണ്ഡലം ഹൈദരലി, മണിലാല്‍ പടവൂര്‍

10: 7.00: അക്കിത്തം നാരായണന്‍, കെഎന്‍ ഷാജി. 7.30: കുമുദിനി, ജയ ജോസ് രാജ്. 8.00: ഇന്‍ തണ്ടര്‍ ലൈറ്റിങ് ആന്‍ഡ് റെയിന്‍, രാജേഷ് ജെയിംസ്.

11: 7.00: നമ്പൂതിരി വരയുടെ കുലപതി, ബിനുരാജ് കലാപീഠം. 8.00: ശബ്ദിക്കുന്ന കലപ്പ, ജയരാജ്

12: 7.00: രവി - കലയും ജീവിതവും, ബിജു വിഎസ്.

13: 7.00: ടി.കെ. പത്മിനി, സുസ്്‌മേഷ് ചന്ദ്രോത്ത്. 8.00 ഡ്രാമാനുജന്‍, മഹേഷ് പഞ്ചു.

14: 7.00: സംഗീതം എം.കെ. അര്‍ജുനന്‍, സജീവ് പാഴൂര്‍. 8.00: കലാധരന്റെ യാത്രകള്‍, കെഎസ് പ്രസാദ്.

15: 7.00:ഓഖി-ദ സീ ഹേലേഡ് എവേ ബൈ ദ സ്റ്റോം, വാള്‍ട്ടര്‍ ഡിക്രൂസ്. 8.00: നല്ല സിനിമയും ഒരു മനുഷ്യനും - എംഎഫ് തോമസ്, ആര്‍ ബിജു.

16: 7.00: പ്രേംജി- ഏകലോചന ജന്മം, നീലന്‍

17: 5.30: നാഞ്ചിനാട്, ജീന്‍ പോള്‍. 6.00: 8½ ഇന്റര്‍ കട്‌സ്- ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ്, ലിജിന്‍ ജോസ്.

Advertisment