Advertisment

ദിവസവും അമിതഭാരമുള്ള ബാഗുകള്‍ ഉപയോഗിക്കുന്നവരാണോ ? ശ്രദ്ധിക്കണം ...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

നാം ഉപയോഗിക്കുന്ന ബാഗിന്റെ അമിത ഭാരം നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഭാരമുള്ള ബാഗുകളുടെ ഉപയോഗം 'ഹെവി പേഴ്‌സ് സിന്‍ഡ്രം' എന്ന രോഗത്തിനാണ് കാരണമാകുന്നത്. ദിവസവും ഭാരമുള്ള ബാഗ് തോളില്‍ തൂക്കുന്നവരുടെ കൈകള്‍ക്കും കഴുത്തിനും തോളിനുമുള്ള വേദന, മരവിപ്പ്, കടച്ചില്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

Advertisment

publive-image

ബാഗ് ശരിയായി ഉപയോഗിക്കാത്തതോ, അമിതഭാരമുള്ള ബാഗ് ഉപയോഗിക്കുന്നതോ തോളലും അതിനോട് ചേര്‍ന്നുള്ള സന്ധികള്‍ക്കും പേശികള്‍ക്കും നാഡീവ്യൂഹങ്ങള്‍ക്കും അമിതസമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് കൈ, തോള്‍, പുറം വേദനയായി വന്നേക്കാം. അമിതഭാരമുളള ബാഗിന്‍റെ ഇത്തരം ഉപയോഗം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ വരെ മാറ്റിമറിക്കാം.

അതുമൂലം വശങ്ങളിലേക്ക് ചെരിഞ്ഞു നടക്കുന്ന അവസ്ഥ വരാം.  അതുപോലെ തന്നെ, കഴുത്തിനും നടുവിനും വളവ് അനുഭവപ്പെടും. അതുകൊണ്ട് അമിത ഭാരമുളള ബാഗുകളുടെ ഉപയോഗം കുറയ്ക്കണം.

Advertisment