Advertisment

എലിപ്പനിയെ പ്രതിരോധിക്കാന്‍ ‘ഡോക്സിസൈക്ലിൻ’.. എങ്ങനെ, ആര്‍ക്കൊക്കെ കഴിക്കാം ?  

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വെള്ളം പടിയിറങ്ങിയ വീടുകളിലേക്കു എല്ലാവരും മടങ്ങിയെത്തിത്തുടങ്ങി. മാലിന്യം നിറഞ്ഞ ഈ സാഹചര്യം സൃഷ്ടിക്കുന്ന അസുഖങ്ങളെ കരുതിയിരിക്കണം.  മഞ്ഞപ്പിത്തം, വയറിളക്കം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ബാധിക്കാനുള്ള സാധ്യതകളേറെ. കുടിക്കുന്ന വെള്ളം, ആഹാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.

Advertisment

എലികൾ വരാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നത് .

publive-image

കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.  

മാലിന്യം നിറഞ്ഞ പ്രളയജലവുമായി സമ്പർക്കത്തിലുള്ളവർക്ക് എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. വെള്ളത്തിൽ എലി മൂത്രം കലരാൻ ഇടയുള്ളതുകൊണ്ടാണിത്. എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്സിസൈക്ലിൻ’ ഒരു ഡോസ് കഴിച്ചാൽ ഒരാഴ്ചത്തേക്കു സംരക്ഷണം കിട്ടും.

∙ മുതിർന്നവർ: 100 മില്ലിഗ്രാമിന്റെ 2 ഗുളികകൾ കഴിക്കണം.

∙ 8– 12 പ്രായത്തിലുള്ള കുട്ടികൾ 100 മില്ലിഗ്രാമിന്റെ ഒരു ഗുളിക കഴിക്കണം.

∙ 2 മുതൽ 8 വയസ്സുവരെയുള്ള കുട്ടികൾക്കു ഡോക്ടർ നിർദേശിക്കുന്ന ഡോസ് നൽകുക.

∙ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 2 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ ഈ ഗുളിക കഴിക്കരുത്. അവർ ഡോക്ടറുടെ നിർദേശപ്രകാരം മറ്റു മരുന്നുകൾ കഴിക്കുക.

∙ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ആരോഗ്യപ്രവർത്തകർ വഴിയും ഈ ഗുളിക സൗജന്യമായി ലഭിക്കും.

ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. വീൽസ് സിൻഡ്രോം എന്നു വിളിക്കുന്ന ഈ അവസ്ഥയിൽ മഞ്ഞപ്പിത്തം, വൃക്കസ്തംഭനത്തെ തുടർന്ന് മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.

രക്തം ചുമച്ചുതുപ്പുക, മൂത്രത്തിലൂടെ രക്തം പോകുക, മലം കറുത്ത നിറത്തിൽ പോവുക തുടങ്ങിയവയൊക്കെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതൽ സങ്കീർണമാകുന്നത്.

ശ്വാസകോശ രക്തസ്രാവം, വൃക്കസ്തംഭനം, ഹൃദയപ്രവർത്തനങ്ങളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് തുടങ്ങിയ സങ്കീർണതകളാണ് പ്രധാനമായും മരണകാരണമാകുന്നത്. ഗുരുതരമായ എലിപ്പനി ബാധയെത്തുടർന്ന് മരണനിരക്ക് 50 ശതമാനംവരെ ഉയരാം.

കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. 5 മിനിറ്റ് നേരം വെള്ളം തിളപ്പിക്കണം. മിനറൽ വാട്ടർ ആയാലും സൂപ്പർ ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂ. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്. കൈകൾ കഴുകുന്നതിനും പാത്രം കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

 

Advertisment