വിചിത്രമനുഷ്യൻ. വിചിത്രമായ ചില മുദ്രകളിലൂടെ ഗിന്നിസ്‌ ബുക്കിൽ ഇടം നേടാനുള്ള ശ്രമം

പ്രകാശ് നായര്‍ മേലില
Tuesday, December 4, 2018

നേപ്പാളിലെ ഉർലാബാരി സ്വദേശിയായ 35 കാരൻ ബസ് ഡ്രൈവർ ‘യോഗ്യ ബഹാദൂർ കട്ട്വാൾ’ വിചിത്രമായ ചില മുദ്രകളിലൂടെ ഗിന്നിസ്‌ ബുക്കിൽ ഇടം നേടാനുള്ള തീവ്രശ്രമത്തിലാണ്.

നാക്കുകൊണ്ടു നെറ്റിയിലും കൺപുരികത്തിലും അനായാസം തൊടാൻ കഴിയുന്ന അദ്ദേഹം തന്റെ നാക്കാണ് ലോകത്തെ ഏറ്റവും നീളം കൂടിയതെന്നും അവകാശപ്പെടുന്നു.

നാക്കുകൊണ്ട് അദ്ദേഹം നെറ്റിയിൽത്തൊടുന്ന വിദ്യ കാണിക്കുമ്പോൾ ഉണ്ടാകുന്ന മുഖഭാവം വളരെ ബീഭത്സവും കുട്ടികളെ ഭയപ്പെടുത്താൻ പോന്ന തരത്തിലുള്ളതുമാണ്. അതുകൊണ്ടുതന്നെ നേപ്പാളിലെ കുട്ടികൾക്ക് ഇയാളെ ഭയമാണ്.പരസ്യമായി ഇത്തരം പരിപാടികൾ കാണിക്കുന്നതിനെതിരെ നിരവധിയാളുകൾ ഇദ്ദേഹത്തെ വിലക്കിയിട്ടുമുണ്ട്.

×