ഗംഗാ ദസേറ – പുണ്യനദിയായ ഗംഗ ഭൂമിയിൽ അവതരിച്ച ദിനം

പ്രകാശ് നായര്‍ മേലില
Tuesday, June 11, 2019

മ്മൾ മലയാളികളിൽ പലർക്കും ഇത്തരം ഒരാഘോഷത്തെപ്പറ്റി അറിവുണ്ടാകില്ല. അതിനാലാണ് ഈ അറിവുകൾ ഇവിടെ പങ്കുവയ്ക്കുന്നത്.

ഹൈന്ദവരുടെ വളരെ പ്രാചീനമായ ഒരാഘോഷമാണ് ഗംഗാ ദസേറ. പുണ്യനദിയായ ഗംഗ ഭൂമിയിൽ അവതരിച്ച ദിനമാണ് ഗംഗ ദസേറ എന്നത്രേ സങ്കല്പം. ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിൽ ദശമി നാളിലാണ് ഗംഗാ നദി ഭൂമിയിൽ അവതരിച്ചതെന്നാണ് വിശ്വാസം. ഈ വർഷം നാളെ അതായത് 12 ജൂണിനാണ് പുണ്യദിനമായ ഗംഗ ദസേറ.

ഗംഗാ ദസേറ ദിവസം സൂര്യോദയത്തിനുമുമ്പ് സമീപത്തുള്ള ഗംഗാ സ്നാനഘട്ടത്തിലോ തൊട്ടടുത്തുള്ള നദിയിലോ ഗംഗയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് കുളിച്ചശേഷം ദാനകർമ്മങ്ങൾ ചെയ്‌താൽ പാപമുക്തിയും പുണ്യവും ലഭിക്കുമെന്നാണ് ഐതീഹ്യം. നദിയിൽ കുളിക്കാൻ കഴിയാത്തവർ വീട്ടിൽ കുളിക്കുന്ന വെള്ളത്തിൽ ഗംഗാജലം ചേർത്താൽ മതിയാകുമെന്നാണ് പണ്ഡിതപക്ഷം.

 

×