“ഞാൻ ഡിഐജിയാണ്, അറിയുമോ നിനക്കൊക്കെ !” മദ്യപിച്ചു വാഹനമോടിച്ച് എതിർദിശയിൽവന്ന വാഹനത്തിനിട്ടിടിച്ച ശേഷം അതിലെ ഡ്രൈവറെ തല്ലി ഡിജിപിയുടെ ആക്രോശം

പ്രകാശ് നായര്‍ മേലില
Friday, October 12, 2018

ദ്യപിച്ചു വാഹനമോടിച്ച് എതിർദിശയിൽവന്ന സ്‌കോർപ്പിയോ വണ്ടിയിൽ ഇടിച്ചശേഷം വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഡി.ഐ.ജി , സ്‌കോർപ്പിയോ ഡ്രൈവറെ തല്ലുകയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം പലതവണ ആക്രോശിച്ചു . “നിനക്കൊക്കെ അറിയുമോ , ഞാൻ DIG ആണ് സൂക്ഷിച്ചോ ? ”

ഓടിക്കൂടിയ ആളുകളെയും മദ്യലഹരിയിലായിരുന്ന അദ്ദേഹം വിരട്ടാൻ തുടങ്ങി. സഹികെട്ട പൊതുജനം ഒടുവിൽ ഡിഐജിയെ തെരുവിലിട്ടു പൊതിരെ തല്ലി. തല്ലു സഹിക്കാതായപ്പോൾ ഒടുവിൽ കൈകൂപ്പി യാചിച്ചു. ആളുകൾ ചെവിക്കൊണ്ടില്ല. വായിൽ നിന്നും ചെവിയിൽ നിന്നും രക്തം വാർന്നൊഴുകിയപ്പോഴാണ് ആളുകൾ പിന്തിരിഞ്ഞത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 23 നു ഹരിയാനയിലെ പഞ്ചുകുളയിലുള്ള സെക്റ്റർ 17 ലാണ് ഈ സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോ ഇപ്പോഴാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്‌ . ഓഫിസിൽ നിന്ന് ഒരു സുഹൃത്തുമൊത്ത് പോലീസ് വാഹനത്തിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഹരിയാന വിജിലൻസ് ഡിഐജി ഹേമന്ത് കുമാർ കൽസന് ഈ അനുഭവമുണ്ടായത്.

അതിശയകരമായ കാര്യമെന്തെന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല എന്നതാണ്.

×